കെ.എസ്​.ആർ.ടി.സി പെൻഷൻ പ്രായം 60 ആക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സാക്കി ഉയർത്താൻ നീക്കം. വെള്ളിയാഴ്​ച ചേർന്ന എൽ.ഡി.എഫ്​ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇൗ നിർദേശം മുന്നോട്ടുെവച്ചത്​. എന്നാൽ, ഇതി​നെതിരെ യുവജനസംഘടനകളുടെ പ്രതിഷേധമുയരുമെന്ന വിലയിരുത്തലി​​​െൻറ അടിസ്​ഥാനത്തിൽ മുന്നണിയിലെ കക്ഷികൾ വ്യക്​തമായ മറുപടി നൽകിയില്ല. പാർട്ടികൾക്കുള്ളിൽ കൂടിയാലോചന നടത്തിയശേഷം നിലപാട്​ അറിയിക്കാമെന്ന്​ ഘടകകക്ഷി പ്രതിനിധികൾ യോഗത്തെ അറിയിച്ചു.

തീരുമാനം വൈകരുതെന്നും അട​ുത്ത മന്ത്രിസഭായോഗത്തിന്​ മുമ്പ്​  നിലപാടുകൾ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അക്കാര്യം ഘടകകക്ഷികൾ സമ്മതിച്ചു. നടപടി സി.പി.​എം, സി.പി.​െഎ ഉൾപ്പെടെ പാർട്ടികളെ പ്രതിരോധത്തിലാക്കുന്നതാണ്​. നിർ​ദേശം വന്നയുടൻതന്നെ സി.പി.​െഎ യുവജനവിഭാഗമായ എ.​െഎ.വൈ.എഫ്​ പ്രതിഷേധവുമായി രംഗത്തെത്തി. ഡി.വൈ.എഫ്​.​െഎ എന്ത്​ നിലപാടെടുക്കുമെന്നതും നിർണായകമാണ്​. കടുത്ത ​സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കെ.എസ്​.ആർ.ടി.സിയെ രക്ഷിക്കാനുള്ള ശ്രമമാണ്​ ലക്ഷ്യമിടുന്നത്​.

നിലവിലെ പ്രതിസന്ധി മറികടക്കാൻ 3500 കോടിയുടെ കുറഞ്ഞ പലിശനിരക്കിലെ ബാങ്ക്​ കൺസോർട്യം വായ്​പക്ക്​ കെ.എസ്​.ആർ.ടി.സി ശ്രമം നടത്തുകയാണ്​. വായ്​പ നൽകുന്നതിനുള്ള പ്രധാന ഉപാധികളായി ബാങ്കുകൾ മുന്നോട്ടു​െവച്ചത്​ പെൻഷൻ പ്രായം ഉയർത്തലും മറ്റ്​ വായ്​പകൾ എടുക്കുന്നതിനുള്ള നിയന്ത്രണവുമാണ്​. കൺസോർട്യവുമായുള്ള ചർച്ചകളിലെല്ലാം പെൻഷൻ പ്രായം ഉയർത്താനാകില്ലെന്ന നിലപാടാണ്​ സർക്കാർ സ്വീകരിച്ചത്​. എന്നാൽ, ഇക്കാര്യത്തിൽ ബാങ്കുകളും നിലപാട്​ കടുപ്പിച്ചതാണ്​ ​ഇപ്പോഴത്തെ മനംമാറ്റത്തിന്​ പിന്നിലെന്നാണ്​​ വിവരം. അതി​​​െൻറ അടിസ്​ഥാനത്തിലാണ്​ മുഖ്യമന്ത്രിതന്നെ ഇക്കാര്യം മുന്നണി യോഗത്തിൽ അവതരിപ്പിച്ചത്​. 

Tags:    
News Summary - KSRTC Pension age pinarayi vijayan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.