തിരുവനന്തപുരം: ഹൈകോടതി വിധിപ്രകാരം കെ.എസ്.ആർ.ടി.സിയിലെ 1861 എംപാനൽ ഡ്രൈവർമാർ പു റത്തായാൽ 700ഒാളം സർവിസുകളെ ബാധിക്കും. ഒഴിവുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം പരിഗണി ച്ച് നികത്തിയാൽ മതിയെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസാ ധ്യത പരിശോധിച്ച് അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.
എംപാനൽ കണ്ടക്ടർമാരെ പ ുറത്താക്കിയപ്പോൾ പകരം നിേയാഗിക്കാൻ പി.എസ്.സി ലിസ്റ്റിലുള്ളവരുണ്ടായിരുന്നു. എന്നാൽ, ഡ്രൈവർമാരുടെ കാര്യത്തിൽ ഇൗ സ്ഥിതിയല്ല. റാങ്ക് ലിസ്റ്റ് ഇല്ല. ഏപ്രിൽ 30ഒാടെ താൽക്കാലിക ഡ്രൈവർമാരെ പുറത്ത് നിർത്തിയാൽ പകരം എന്ത് എന്നതും വ്യക്തമല്ല. സ്ഥിരം നിയമനം നടത്തിയാൽ ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാകും.
സിംഗിൾ ഡ്യൂട്ടിക്ക് താൽക്കാലിക ഡ്രൈവർമാർക്ക് നൽകുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവർമാർക്കിത് 800- 1500 രൂപയാണ്. സുപ്രീംകോടതിയിലൂടെ കൈവന്ന അനുകൂല നിയമസാഹചര്യവും സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദേശങ്ങളും മുൻ നിർത്തി സ്ഥിരംനിയമനം വേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ബസ്- ജീവനക്കാർ അനുപാതം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇതു കുറക്കുന്നതിന് സ്ഥിരം നിയമനം കുറക്കണമെന്നാണ് സുശീൽ ഖന്ന നിർദേശിച്ചത്.
എംപാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോഴുണ്ടായ കുറവ് പരിഹരിക്കുന്നതിന് ഗ്രാമീണ മേഖലയിലെ സർവിസുകളാണ് വെട്ടിച്ചുരുക്കിയത്. 1800 ഒാളം ഡ്രൈവർമാർ കൂടി പുറത്താകുന്നതോടെ പ്രധാന റൂട്ടുകളിലെ സർവിസുകളെയും ബാധിക്കും.
വർഷം 120 അവധി; ആശ്രയം താൽക്കാലികക്കാർ
കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം ഡ്രൈവർക്ക് വർഷം 120-125 അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ് കണക്ക്. 20 കാഷ്വൽ അവധി, 20 ആർജിത അവധി, 15 ഹാഫ് പേ ലീവ്, 55 ആഴ്ചാവധി, 15 പൊതു-ഉത്സവ അവധി.
പേക്ഷ, ഇൗ ദിവസങ്ങളിലും സർവിസ് നടക്കണം. സാമ്പത്തിക ബാധ്യതയുടെ പേരിൽ സ്ഥിരം നിയമനം പ്രായോഗികമല്ല. താൽക്കാലിക നിയമനം മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഫലപ്രദമായ മാർഗമെന്നാണ് മാനേജ്മെൻറ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.