എം പാനൽ ഡ്രൈവർ: ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ തീര ുമാനം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

കെ.എസ്.ആർ.ടി.സിയാണോ സംസ്ഥാന സർക്കാരാണോ കോടതിയിൽ അപ്പീൽ ഹരജി നൽകേണ്ടതെന്ന് അഡ്വക്കേറ്റ് ജനറൽ തീരുമാനിക്കും. കെ.എസ്.ആർ.ടി.സി എം.ഡിക്കും ഗതാഗത സെക്രട്ടറിക്കും പുറമെ നിയമ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.

ഹൈകോടതി വിധി നടപ്പാക്കിയാൽ സർവീസുകളെ ബാധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.


Tags:    
News Summary - KSRTC M Panel Driver High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.