നിയമം അനുവദിച്ചാൽ എം പാനൽ ജീവനക്കാർക്ക് തുടരാം -ഹൈകോടതി

കൊച്ചി: നിയമം അനുവദിക്കുമെങ്കിൽ എം പാനൽ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയിൽ തുടരാമെന്ന് ഹൈകോടതി. അവധിയിൽ പോയ കണ്ട ക്ടർമാരെ തിരികെ വിളിക്കണമെന്നും കോടതി നിർദേശിച്ചു.

എം പാനൽ കണ്ടക്ടർ നിയമനതിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലേ എന്ന് കോടതി ചോദിച്ചു. വേറെ ഏതെങ്കിലും സർക്കാർ സ്ഥാപനം താൽകാലിക ജീവനക്കാരെ ഇങ്ങനെ നീട്ടി നിയമിക്കാറുണ്ടോയെന്നും ഹൈകോടതി ആരാഞ്ഞു.

അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നിഷേധിക്കരുതെന്ന് പി.എസ്.സി കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ഒഴിവുണ്ടെങ്കിൽ തങ്ങളെ പരിഗണിക്കണമെന്ന് എം പാനൽ കണ്ടക്ടർമാരും ആവശ്യപ്പെട്ടു.

കേസ് വിധി പറയാനായി നാളത്തേക്ക് കോടതി മാറ്റി.

Tags:    
News Summary - ksrtc M Panel conductor high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.