തിരുവനന്തപുരം: ടിക്കറ്റ് നല്‍കാതെ പണം വാങ്ങുന്ന കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ തീരുമാനം. ക്രമക്കേട് കണ്ടെത്തിയാല്‍ മേലുദ്യോഗസ്ഥര്‍ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എം.ഡി ടോമിന് തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കണ്ടക്ടര്‍ക്കെതിരെ മോഷണക്കുറ്റത്തിനാണ് പരാതി നല്‍കേണ്ടത്. എഫ്.ഐ.ആറിെൻറ പകര്‍പ്പ് കെ.എസ്.ആര്.ടി.സി ആസ്ഥാനത്തേക്ക് കൈമാറുകയും വേണം. നിലവിൽ വകുപ്പുതല ശിക്ഷ നടപടി മാത്രമാണ് സ്വീകരിച്ചിരുന്നത്.
മിഡിൽ മാനേജ്മെൻറ് ശക്തമാക്കുന്നതിെൻറ ഭാഗമായി യൂനിറ്റ് ഓഫിസര്‍മാര്‍ ഓഫിസ് വിട്ടുപോകുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഫിസ് വിട്ടുപോകുന്നതിനു മുമ്പ് എം.ഡിയുടെ അനുമതി വാങ്ങണം. 10 വര്‍ഷത്തിനു ശേഷം ഇന്‍സ്പെക്ടര്‍മാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവും ഇറങ്ങി. 727 പേരുടെ പട്ടിക ബുധനാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.