കെ.എസ്​.ആർ.ടി.സി ഓണത്തോടനുബന്ധിച്ച്​ അന്തർ സംസ്​ഥാന ബസ്​ സർവിസുകൾ നടത്തും

കോഴിക്കോട്​: ഓണത്തോട്​ അനുബന്ധിച്ച്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ കെ.എസ്​.ആർ.ടി.സി അന്തർ സംസ്​ഥാന ബസ്​ സർവിസ്​ നടത്തും. ആഗസ്​റ്റ്​ 25 മുതൽ സെപ്​റ്റംബർ ആറുവരെയാണ്​ സർവിസ്​ നടത്തുക.

ബംഗളൂരുവിൽനിന്ന്​ സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ കോഴിക്കോട്​ വഴിയും പാലക്കാട്​ വഴിയുമായിരിക്കും സർവിസ്​ നടത്തുക. ഈ സർവിസുകളിൽ 10 ശതമാനം അധിക നിരക്ക്​ ഉൾപ്പെടെ എൻഡ്​ ടു എൻഡ്​ യാത്രാനിരക്കിലായിരിക്കും സർവിസ്​. ടിക്കറ്റുകൾ ഇന്നുമുതൽ www.online.keralartc.com ൽ ലഭ്യമാകും.

കേരള, കർണാടക, തമിഴ്​നാട്​ സർക്കാരുകൾ തീരുമാനിക്കുന്ന കോവിഡ്​ ​മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ യാത്രക്കാർ ബാധ്യസ്​ഥരാകും. എല്ലാ യാത്രക്കാരും കോവിഡ്​ ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്​ത്​ യാത്രാവേളയിൽ യാത്രാപാസ്​ ഹാജരാക്കണം. യാത്രക്കായി ആവശ്യമായി യാത്രക്കാർ ഇല്ലാതെ സർവിസ്​ റദ്ദാക്കിയാൽ മുഴ​ുവൻ തുകയും റീഫണ്ട്​ ചെയ്യും.

യാത്രാദിവസം കേരള, കർണാടക, തമിഴ്​നാട്​ സർക്കാരുകൾ ഏർപ്പെടുത്തുന്ന നിർദേശങ്ങൾ പാലിക്കണം. ഇതിന്​ സമ്മതമല്ലെങ്കിൽ ടിക്കറ്റ്​ തുക തിരികെ നൽകും. യാത്രക്കാർ നിർബന്ധമായും മാസ്​ക്​ ധരിക്കണം. ആരോഗ്യസേതു ആപ്​ ​െമാബൈലിൽ ഡൗൺലോഡ്​ ചെയ്യണം.

കേരളം, തമിഴ്​നാട്​, കർണാടക സംസ്​ഥാനങ്ങൾ യാത്രാനുമതി നിഷേധിച്ചാൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാർക്ക്​ മുഴുവൻ തുകയും തിരികെ നൽകുമെന്നും മാനേജിങ്​ ഡയറക്ടർ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.