രാമപുരം/ചെർപ്പുളശ്ശേരി: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ രാമപുരത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവർ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. നെല്ലായ മാരായമംഗലം കെ.ടി പടി അരക്കുപറമ്പിൽ ഹംസ മുസ്ലിയാരുടെ മകൻ മുഹമ്മദ് ഫസ്ലുറഹ്മാനാണ് (26) സംഭവസ്ഥലത്ത് മരിച്ചത്.
കീശിരി രായിെൻറ ഭാര്യ മുംതാസ് (40), മകള്‍ നുജൂം (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കി തിരികെ വരികയായിരുന്നു കാർ യാത്രക്കാർ. വെള്ളിയാഴ്ച പുലര്‍ച്ച നാലോടെ രാമപുരം പള്ളിപ്പടിയിലാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറിലിടിച്ച് നിയന്ത്രണംവിട്ട ബസ് റോഡരികിലെ വീടും ഇടിച്ചു തകർത്തു. പരേതനായ മുട്ടത്തില്‍ ഏന്തിയുടെ വീടിെൻറ മുന്‍ ഭാഗമാണ് തകര്‍ന്നത്. ഏന്തിയുടെ ഭാര്യ ആയിശുമ്മ അപകടദിവസം രാത്രി ബന്ധുവീട്ടിലായിരുന്നു. വിട്ടു വരാന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന വെല്‍െഫയര്‍ പാര്‍ട്ടി പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റി ഓഫിസും തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാർ നേതൃത്വം നല്കി. കൊളത്തൂര്‍, മങ്കട പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
വെള്ളിയാഴ്ച മൂന്നോടെ ഫസ്ലുറഹ്മാെൻറ മൃതദേഹം മാരായമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ ഖദീജയാണ് മാതാവ്. ഭാര്യ സുവൈന ഒമ്പതു മാസം ഗർഭിണിയാണ്. സഹോദരങ്ങൾ: ഷൗക്കത്ത്, ഫാത്തിമ, ഹിബത്തുല്ല, സാലിഹ, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.