തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ തസ്തിക പുനർനിർണയത്തിനും താൽക്കാലിക ജീവ നക്കാരുടെ സാധ്യതകൾ പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനം. ഗതാ ഗത സെക്രട്ടറിയുടെ നേതൃത്വത്തിലാവും സമിതി. ദേശീയ ശരാശരി അടിസ്ഥാനപ്പെടുത്തി കെ.എസ ്.ആർ.ടി.സിയിലെ ബസുകളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം നിർണയിക്കലാണ് സമിതിയുടെ പ്രധാന ദൗത്യം. ഇവ നിശ്ചയിച്ച ശേഷം നിലവിലെ അംഗസംഖ്യകൂടി പരിഗണിച്ച് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ശിപാർശ സമർപ്പിക്കും.
അധിക തസ്തികകള്‍ കാരണമുള്ള അനാവശ്യചെലവ് ഒഴിവാക്കാനാണ് നീക്കം. പി.എസ്.സി നിയമനം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ താൽക്കാലികക്കാരെ നിയോഗിക്കും. വിദഗ്ധസമിതി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാവും നടപടി. നിയമാനുസൃതം താൽക്കാലിക ജീവനക്കാരെ നിയമിക്കാമെന്നാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
നിയമാനുസൃത നിയമനത്തിന് രണ്ട് മാർഗങ്ങളാണുള്ളത്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് 179 ദിവസത്തേക്ക് നിയമനം നടത്താമെന്നതാണ് ഒന്നാമത്തെ മാർഗം. കാലപരിധി കഴിയുേമ്പാൾ ഇവിടെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കാം. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് രണ്ടാമത്തെ മാർഗം.
നിശ്ചിതകാലത്തെ പ്രവൃത്തിപരിചയംകൂടി വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയാൽ എംപാനലുകാർക്ക് കൂടി അവസരം ലഭിക്കും. വിദഗ്ധസമിതി ഇക്കാര്യവും പരിശോധിക്കും.
963 സർവിസുകൾ മുടങ്ങി
കണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ശനിയാഴ്ചയും 963 സർവിസുകൾ മുടങ്ങി. തിരുവനന്തപുരം മേഖലയിൽ 353ഉം എറണാകുളം മേഖലയിൽ 449ഉം കോഴിക്കോട് മേഖലയിൽ 961ഉം സർവിസുകൾ മുടങ്ങി. പുതിയ ജീവനക്കാരെ ചീഫ് ഒാഫിസിനുപകരം ഡിപ്പോകളിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്.
ഇതിനെത്തുടർന്ന് മലപ്പുറം ഡിപ്പോയിൽ 11ഉം പെരിന്തൽമണ്ണയിൽ 10ഉം പേർ ജോലിയിൽ പ്രവേശിച്ചു. 26നുശേഷം ബാക്കിയുള്ളവർ എത്തുമെന്നാണ് മാനേജ്മെൻറിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.