മി​ന്ന​ൽ പ​ണി​മു​ട​ക്ക്: കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർക്കെതിരെ ‘എസ്മ’

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി ​മി​ന്ന​ൽ പ​ണി​മു​ട​ക്ക് നടത്തിയ കെ.​എ​ സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർക്കെതിരെ എസ്മ (അവശ്യ സേവന നിയമം) പ്രകാരം കേസെടുത്തു. മി​ന്ന​ൽ പ​ണി​മു​ട​ക്ക് വിഷയ ം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം നോട്ടീസിന് മറുപടി നൽകിയ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യമറിയിച്ചത്.

സ്വകാര്യ ബസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യൽ, ഒാട്ടോ ഡ്രൈവറെ തടഞ്ഞ് പരിക്കേൽപ്പിക്കൽ, കെ.എസ്.ആർ.ടി.സി ബസ് ഉപയോഗിച്ച് വാഹന ഗതാഗതം തടസപ്പെടുത്തൽ എന്നീ സംഭവങ്ങളിലാണ് എസ്മ പ്രകാരം കേസെടുത്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സഭയെ അറിയിച്ചു.

ഉ​ത്സ​വം ന​ട​ക്കു​ന്ന ആ​റ്റു​കാ​ൽ ക്ഷേ​ത്ര ​പ​രി​സ​ര​ത്തേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ളെ ബാ​ധി​ക്കും​വി​ധം സ്വ​കാ​ര്യ ബ​സ്​ സ​മ​യം ​തെ​റ്റി​യെ​ത്തി​യ​താ​ണ്​ മിന്നൽ പണിമുടക്കിലേക്ക്​ നയിച്ചത്​. വി​ഷ​യം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​മാ​യു​ള്ള സം​സാ​രം വാ​ക്കേ​റ്റ​ത്തി​നും കൈ​യാ​ങ്ക​ളി​ക്കും വ​ഴി​മാ​റി. ഇ​തി​നെ​ തു​ട​ർ​ന്ന്​ ഡി.​ടി.​ഒ സാം ​ലോ​പ്പ​സ്, ഡ്രൈ​വ​ര്‍ സു​രേ​ഷ്കു​മാ​ർ, ഇ​ന്‍സ്‌​പെ​ക്ട​ര്‍ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ പൊ​ലീ​സ്​ ബ​ലം പ്ര​യോ​ഗി​ച്ച്​ ജീ​പ്പി​ൽ ക​യ​റ്റി​യ​തോ​ടെ ജീവനക്കാർ​ മി​ന്ന​ൽ പ​ണി​മു​ട​ക്ക്​ ​പ്ര​ഖ്യാ​പി​ച്ചു.

മി​ന്ന​ൽ പ​ണി​മു​ട​ക്കി​നി​ടെ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ യാ​​ത്ര​ക്കാ​ര​നായ കു​മാ​ര​പു​രം ചെ​ന്നി​ലോ​ട്ട്​ പാ​റു​വി​ള വീ​ട്ടി​ൽ ടി.​ ​സു​രേ​​ന്ദ്ര​ൻ (64) മ​രി​ച്ചിരുന്നു. വ​ഴ​ി​യ​ട​ച്ചും ഗ​താ​ഗ​തം സ്​​തം​ഭി​പ്പി​ച്ചും ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട​തോടെ ജീ​വ​നു പി​ട​ഞ്ഞ യാ​ത്ര​ക്കാ​ര​ന്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ‍യില്ല. ഏ​റെ പ​ണി​പ്പെ​​െ​ട്ട​ത്തി​യ ആം​ബു​ല​ൻ​സും വ​ഴി​യി​ൽ കു​ടു​ങ്ങുകയും ചെയ്തിരുന്നു.

Tags:    
News Summary - KSRTC Employees Strike Kerala Govt Take Case in ESMA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.