തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഏറെ പ്രതീക്ഷയോടെ തുടങ്ങിയ വാടക ഇലക്ട്രിക് ബസു കൾ ഒരു മാസം പിന്നിടുേമ്പാൾ നഷ്ടത്തിലെന്ന് കണക്കുകൾ. വരുമാനത്തെക്കാൾ കൂടുതൽ തുക വാടകയായി നൽകേണ്ടിവരുന്നതും കണ്ടക്ടറുടെ ശമ്പളവും വൈദ്യുതി ചാർജുമെല്ലാമാണ് കോർപറേഷന് ഷോക്കേൽപിക്കുന്നത്. 10 ഇലക്ട്രിക് ബസുകളാണ് നിരത്തിലുള്ളത്. ഇൗ 10 ഇലക്ട്രിക് ബസുകൾക്ക് ഒാടിച്ച ഇനത്തിൽ 15 ലക്ഷം (15,47,142)രൂപയാണ് മാർച്ച് മാസത്തെ നഷ്ടം. അഞ്ച് ദിവസത്തെ പരീക്ഷണയോട്ടത്തിന് ശേഷമായിരുന്നു എ.സി ജനുറം ബസുകളുടെ റൂട്ടിൽ റോഡിലിറക്കിയത്.
കിലോമീറ്റർ ഒന്നിന് 42 രൂപയാണ് ബസ് വാടക. മാര്‍ച്ച് ഒന്ന് മുതല്‍ 31വരെയുള്ള ആകെ ടിക്കറ്റ് വരുമാനം 21.5 ലക്ഷം. കിലോമീറ്റര്‍ 42 രൂപ വ്യവസ്ഥയില്‍ ബസുകള്‍ക്ക് നല്കിയ വാടക 29 ലക്ഷം. വൈദ്യുതി ചെലവ് മൂന്നരലക്ഷവും 10 ബസുകളിെല കണ്ടക്ടർമാരുടെ ശമ്പളം നാല് ലക്ഷവുമാണ്. അതായത് ആകെ ചെലവ് 37 ലക്ഷം. ബസ് പത്തെണ്ണമാണെങ്കിലും ദിവസവും ശരാശരി മൂന്ന് ബസിലധികം സര്‍വിസ് നടത്താറില്ല. പക്ഷേ, ബസ് ഓടാതിരുന്നാലും അതിന് നിശ്ചയിച്ചിട്ടുള്ള മിനിമം വാടക നല്‍കണം. ഒരു ബസിന് ദിവസത്തെ ശരാശരി നഷ്ടം 10,000 രൂപയെന്നാണ് കണക്ക് കൂട്ടുന്നത്. സീറ്റുകളുടെ എണ്ണം കുറഞ്ഞതും വരുമാനത്തെ ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.