കെ.എസ്​.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ത്രികക്ഷി കരാർ

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ത്രികക്ഷി കരാർ. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം.

കരാർ രൂപീകരിക്കാനായി ഗതാഗത വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ്​ സെക്രട്ടറി, കെ.എസ്​.ആർ.ടി.സി സി.എം.ഡി എന്നിവരെ നിയോഗിച്ചു. ശമ്പള വിതരണം സംബന്ധിച്ച പ്രശ്​നങ്ങൾ മറ്റൊരുതലത്തിൽ ചർച്ച ചെയ്യാൻ തീരുമാനമായി. ശമ്പളം കൃത്യസമയത്ത്​ നൽകുന്നതിന് ക്രമീകരണം ഒരുക്കാനും യോഗത്തിൽ ധാരണയായി.

ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്​ ടി.ഡി.എഫ്​ കെ.എസ്​.ആർ.ടി.സിയിൽ നടത്താനിരുന്ന അനിശ്​ചിതകാല പണിമുടക്ക്​ മാറ്റിവെച്ചു. 20 മുതല്‍ സമരം നടത്താനാണ്​ ടി.ഡി.എഫ്​ നോട്ടീസ്​ നൽകിയത്​. സെക്ര​േട്ടറിയറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ചുമുതല്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണയുടെ രണ്ടാംഘട്ടമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

Tags:    
News Summary - KSRTC Crisis-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.