കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിനെ മാറ്റണം -കാനം

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജു പ്രഭാകർ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനെ പിന്തുണക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ ഗതാഗത സെക്രട്ടറി, കെ.എസ്ആർ.ടി.സി സി.എം.ഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയ്യാറാവണമെന്ന് കാനം ആവശ്യപ്പെട്ടു.

സ്വകാര്യവൽക്കരണം എൽ.ഡി.എഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കെ.എസ്.ടി.എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്‍റെ പ്രസംഗം വിവാദമായിരുന്നു.

അതേസമയം ഗവർണർ വിഷയത്തില്‍ ചാൻസലർ പദവി എങ്ങനെ നീക്കണമെന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം സർക്കാറിനുണ്ടെന്നായിരുന്നു കാനത്തിന്‍റെ മറുപടി.

Tags:    
News Summary - KSRTC CMD Biju Prabhakar should be removed from his post - Kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT