ദേശീയപാതയിൽ കമ്പനിപ്പടിയിലുണ്ടായ അപകടത്തിൽ തകർന്ന വാൻ
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് വാനിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലുവ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് വാനിലിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചോറ്റാനിക്കര കരിങ്ങരക്കാട്ടിൽ ബാബുവാണ് (58) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. തായിക്കാട്ടുകര കമ്പനിപ്പടിയിൽ ശനിയാഴ്ച രാവിലെ 8.40 ഓടെയാണ് അപകടം.
ചരക്കുലോറി യു ടേൺ തിരിയുന്നതിനാൽ ആലുവ ഭാഗത്തുനിന്ന് കളമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാൻ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറിയുടെ പകുതിയിലധികം ഭാഗം കടന്നുകഴിഞ്ഞപ്പോൾ ആലുവ ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് വാനിൽ ഇടിക്കുകയായിരുന്നു.
ഇടിയെത്തുടർന്ന് വാൻ ലോറിയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വാൻ പാടെ തകർന്നു. വാൻ വെട്ടിപ്പൊളിച്ചാണ് ബാബുവിനെ പുറത്തെടുത്തത്. കാലുകൾക്ക് ചെറിയ മുറിവും ചതവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.