അടിപ്പാതയിലേക്ക് ഇടിച്ചുകയറിയ കെ.എസ്.ആർ.ടി.സി ബസ്

വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കണ്ടില്ല, നിർമാണം നടക്കുന്ന അടിപ്പാതയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി; 27 പേർക്ക് പരിക്ക്

ചേർത്തല: ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് വടക്ക് ഹൈവേ പാലത്തിൽ അടിപ്പാത നിർമാണം നടക്കുന്നിടത്തേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിച്ചുകയറി 27 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

പുലർച്ചെ 4.30 ഓടെയാണ് സംഭവം. നിർമാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങൾ തിരിച്ചു വിടുന്ന സിഗ്നൽ കാണാതെ വന്നതാണ് അപകടത്തിന് ഇടയാക്കിയത്.

കോയമ്പത്തൂർ-തിരുവനന്തപുരം സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ശ്രീരാജ്, കണ്ടക്ടർ സുജിത്ത് എന്നിവർക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവർക്ക് കഴുത്തിനും തലക്കാണ് പരിക്ക്.

ചേർത്തലയിൽ നിന്നും അഗ്നിശമനസേന എത്തി വെട്ടി പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും പുറത്തെടുത്തത്.

Tags:    
News Summary - KSRTC bus crashes into underpass under construction, 27 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.