എം പാനൽ സംവിധാനം പൂർണമായി ഒഴിവാക്കാനാവില്ല -ഗതാഗത മന്ത്രി

തിരുവനന്തപുരം: പുതിയ കണ്ടക്ടർമാരെ നിയമിക്കാനുള്ള ഹൈകോടതി വിധി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സാവകാശം ലഭിച്ച ില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. അഡ്വൈസ് മെമ്മോ ലഭിച്ചവരെല്ലാം ഇന്ന് ജോലിക്കായി എത്തിച്ചേരുമെന്ന് കരുതുന്നില്ല. കെ.എസ്.ആർ.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന വിധിയാണ് ഹൈകോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.

കോടതി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ സർക്കാറിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. എം പാനൽ സംവിധാനം പൂർണമായി ഒഴിവാക്കാൻ കോർപറേഷന് സാധിക്കില്ല. താൽകാലിക ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ കോടതി നിർദേശം അനിവാര്യമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - ksrtc ak saseendran M panel conductor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.