കെ.എസ്​.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്​കാരം എർപ്പെടുത്തും- തോമസ്​ ചാണ്ടി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്​കാരം ഏർപ്പെടുത്തുമെന്ന്​ ഗതാഗത മന്ത്രി തോമസ്​ ചാണ്ടി. ഡ്രൈവർമാർക്കും കണ്ടക്​ടർമാർക്കുമായിരിക്കും സിംഗിൾ ഡ്യൂട്ടി സംവിധാനം പുതുതായി കൊണ്ട്​ വരിക. മെക്കാനിക്കൽ ജീവനക്കാരുടെ ഡ്യൂട്ടി നേരത്തെ തന്നെ പരിഷ്​കരിച്ചു. ഇത്​ പ്രതിഷേധത്തിനും കാരണമായിരുന്നു.

പുതുതായി 1000 വോൾവോ ബസുകൾ വാങ്ങും. സ്വകാര്യ ബസ്​​ ലോബിയുമായുള്ള കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ ഒത്തുകളി അവസാനിപ്പിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം, സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുന്നതിനോട്​ തൊഴിലാളി സംഘടനകൾ അനുകൂലമല്ലെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - ksrc single duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.