തിരുവനന്തപുരം: ഇടുക്കി സംഭരണിയിലെ ജലം ഉപയോഗിച്ച് രണ്ടാമതൊരു വൈദ്യുതി ഉൽപാദന കേന്ദ്രം കൂടി സ്ഥാപിക്കണമെന്ന നിർദേശം 26ന് ചേരുന്ന കെ.എസ്.ഇ.ബി ബോർഡ് യോഗം പരിഗണിക്കും. മൂലമറ്റം പവർ ഹൗസിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളം വീണ്ടും പമ്പ് ചെയ്ത് അണക്കെട്ടിലെത്തിച്ച് ഉൽപാദനം നടത്താനാണ് ലക്ഷ്യം.
22,000 കോടി രൂപ വേണ്ടി വരുന്ന പദ്ധതി പ്രളയത്തിെൻറ സാഹചര്യത്തിലാണ് ബോർഡ് പൊടിതട്ടിയെടുത്തത്. ബോർഡ് അംഗീകരിച്ചാൽ പദ്ധതി സർക്കാറിെൻറ അനുമതിക്ക് സമർപ്പിക്കും. സാധ്യതാപഠനത്തിന് ആഗോള ടെൻഡർ ക്ഷണിക്കലടക്കം തുടർനടപടികളുമുണ്ടാകും.
700 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് ലക്ഷ്യം. മൂലമറ്റം പവർ ഹൗസിന് എതിർവശത്ത് നാടുകാണി മലയുടെ അടിവാരത്തെ ഇളംദേശം, വെളിയാമറ്റം മേഖലയിലാണ് പവർഹൗസ് ഉദ്ദേശിക്കുന്നത്.
ഇൗ ആശയം നേരേത്ത ബോർഡിെൻറ പരിഗണനയിലുണ്ട്. ദേശീയ എനര്‍ജി മാനേജ്മെൻറ് കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച രൂപരേഖ കെ.എസ്.ഇ.ബി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഉൽപാദനം കഴിഞ്ഞ വെള്ളം തടഞ്ഞുനിർത്തി സൗരോർജ സംവിധാനത്തിലൂടെ പമ്പ് ചെയ്ത് സംഭരണിയിെലത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്ടിൽ സമാനരീതിയിൽ വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്.
പള്ളിവാസൽ പദ്ധതിക്ക് മാത്രമാണ് സമാനരീതിയിൽ സാധ്യതാപഠനം നടന്നത്. പെരിങ്ങൽകുത്തിലും സമാന സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ അണക്കെട്ടുകൾക്കും പദ്ധതികൾക്കുമെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ബോർഡിെൻറ നീക്കം. 720 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിലെ ഉൽപാദനം. ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദനത്തിന് വെറും 25 പൈസയിൽ താഴെയാണ് ചെലവ്. ശരാശരി വൈദ്യുതി വില യൂനിറ്റിന് മൂന്ന് മുതൽ ആറ് രൂപവരെ ഉണ്ടായിരിക്കെയാണ് ഇത്. പീക്ക് സമയത്തെ വൈദ്യുതിലഭ്യതയുടെ കുറവിന് ആശ്വാസമായാണ് ബോർഡ് ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.