തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ വീണും വാഹനമിടിച്ചും മറ്റും വൈദ്യുതി പോസ്റ്റുകൾ ഒടിയുന്നത് ഗുണനിലവാരം കുറവായതുകൊണ്ടെന്ന വിമർശനം തള്ളി കെ.എസ്.ഇ.ബി.
കോൺക്രീറ്റ് പോസ്റ്റിനുള്ളിലെ കമ്പിക്ക് കനം കുറവായതുകൊണ്ടാണ് പെട്ടെന്ന് തകരുന്നതെന്ന സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
കനം കൂടിയ സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പോസ്റ്റുകളാണ് മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. കനം കൂടിയ പിരിയന്‍ കമ്പികള്‍ക്ക് പകരം കനം തീരെ കുറഞ്ഞ പ്രത്യേക തരം സ്റ്റീൽ കമ്പികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കോൺക്രീറ്റിലുടനീളം ഏകീകൃത സമ്മര്‍ദം നൽകാനും ഘടനപരമായ സ്ഥിരത ഉറപ്പാക്കാനും ഇത്തരം കമ്പികള്‍ക്ക് കഴിയുമെന്നതിനാലാണിത്.
പോസ്റ്റുകള്‍ നിര്‍മിക്കുമ്പോള്‍ ഏത് വണ്ണത്തിലുള്ള എത്ര കമ്പികളാണ് ഉപയോഗിക്കേണ്ടതെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകിയിട്ടുണ്ട്. ഇത് പാലിച്ചാണ് പോസ്റ്റുകൾ സജ്ജമാക്കുന്നത്. വൈദ്യുതി കമ്പികളില്‍ വലിയ മരം വീഴുകയോ വാഹനം പോസ്റ്റില്‍ ഇടിക്കുകയോ ചെയ്യുമ്പോൾ പെട്ടെന്നുള്ള, ഉയർന്ന തീവ്രതയുള്ള പാർശ്വബലം പോസ്റ്റില്‍ അനുഭവപ്പെടാറുണ്ട്. പോസ്റ്റുകള്‍ നിർമിക്കുന്നത് ഇതുപോലുള്ള ആഘാതങ്ങള്‍ പ്രതിരോധിക്കാന്‍ ഉദ്ദേശിച്ചല്ല. ഇത്തരം സാഹചര്യങ്ങളില്‍ അവ പൊട്ടിപ്പോകാൻ സാധ്യതയേറെയാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.