സംസാരിച്ചതിന് പേര് ബോർ‍ഡിൽ എഴുതി, ക്ലാസ് ലീഡറെ ക്രൂരമായി മർദിച്ച് സഹപാഠിയുടെ അച്ഛൻ

തിരുവനന്തപുരം: സംസാരിച്ചതിന് പേര് ബോർ‍ഡിൽ എഴുതിയതിന് ക്ലാസ് ലീഡറെ ക്രൂരമായി മർദിച്ച് വിദ്യാർഥിയുടെ പിതാവ്. നെയ്യാറ്റിൻകര കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്നമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ച ക്ലാസിൽ സംസാരിച്ച കുട്ടികളുടെ പേര് ലീഡർ എഴുതിയെടുത്തിരുന്നു. തുടർന്ന് വൈകുന്നേരം ക്ലാസ് വിട്ടപ്പോൾ കാഞ്ഞിരംകുളം ജങ്ഷനിൽവെച്ച് വിദ്യാർഥിയുടെ പിതാവ് എത്തി ക്ലാസ് ലീഡറെ മർദിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് ഇയാൾ.

സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥി കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെ ശ്വാസകോശത്തിൽ നീർവീക്കമുണ്ടായെന്ന് മാതാപിതാക്കൾ പറയുന്നു.

Tags:    
News Summary - KSEB employee beat student in kanjiramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.