കോട്ടയം: കനത്ത മഴക്കിടെ സംസ്ഥാനെത അണക്കെട്ടുകൾ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. മുന്നറിയിപ്പുകളെല്ലാം കൃത്യമായ സമയത്ത് തന്നെ നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികൾ എടുത്തിരുന്നതായും അതിനെല്ലാം തെളിവുള്ളതായും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.
ജാഗ്രത മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് ഷട്ടറുകൾ തുറന്നത്. പുഴയോരത്ത് വീടുള്ളവരോടും താഴ്ന്ന പ്രദേശത്തുള്ളവരോടും മാറി താമസിക്കണമെന്ന് അറിയിച്ചിരുന്നതായും എന്‍.എസ് പിള്ള പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയും ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതുമാണ് സംസ്ഥാനത്ത് പ്രളയത്തിനിടയാക്കിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകൾ തുറക്കുന്നതിന് മുന്നൊരുക്കമുണ്ടായില്ല. ജാഗ്രതാ നിർദേശങ്ങൾ നൽകിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.