‘ഇനിയും വേണോ, എത്ര വേണമെങ്കിലും പാടാം’... ആരോഗ്യ പ്രവർത്തകർക്കൊപ്പം പാട്ടുപാടി ചിത്ര

തിരുവനന്തപുരം: ​േകാവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക്​ പിന്തുണയുമായി ​ഗായിക കെ.എസ്​. ചി​ത്ര. എല്ല ാ ജില്ലകളിലുമുള്ള കോവിഡ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈയിലെ വീട്ടില്‍ നിന്നും ചിത്ര ആരോഗ്യപ ്രവർത്തകർക്കൊപ്പം ചേർന്നത്​. കഴിഞ്ഞ ദിവസം നടൻ മോഹൻ ലാലും ആരോഗ്യ പ്രവർത്തകരോട്​ വിഡിയോ കോൺഫറൻസിൽ സംസാരി ച്ചിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല ്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നതിന്​ പകരം ‘ഇനിയും പാടണോ, എത്ര വേണമോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ. സന്തോഷമായി, എന്ത് വേണമെങ്കിലും ചെയ്യാം’ എന്ന വാക്കുകളോടെ പാട്ടുകൾ പാടിനൽകി.

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് നിറഞ്ഞ കൈയ്യടി നൽകണം. നിങ്ങളുടെ പിന്തുണയും ആത്മാർഥയും ഇല്ലെങ്കില്‍ മോശം അവസ്ഥയിലേക്ക് പോയേനെ. ഷിഫ്‌റ്റോ ലീവോ ഇല്ലാതെ സേവനമനുഷ്ഠിക്കുന്നു. ഞങ്ങള്‍ സുഖമായിട്ടിരിക്കുന്നത് നിങ്ങള്‍ കഷ്​ടപ്പെടുന്നത് കൊണ്ടാണ്. ഈ തിരക്കിനിടയില്‍ നിങ്ങളുടെ ആരോഗ്യം കൂടി നോക്കണം. സാങ്കേതികത കുറവാണെങ്കിലും നിങ്ങളുടെ ഈ ആത്മാര്‍ത്ഥതയാണ് വിജയ കാരണം. കേരളം ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പുറത്തുള്ള പലരും അഭിനന്ദിക്കുന്നത് കേള്‍ക്കുമ്പോള്‍ ശരിക്കും സന്തോഷം തോന്നാറുണ്ടെന്ന്​ ചിത്ര പറഞ്ഞു.

ഓരോ തവണ വാര്‍ത്തകള്‍ കാണുമ്പോഴും വല്ലാത്ത ടെന്‍ഷനാണ്. നിങ്ങള്‍ ചെയ്യുന്ന സേവനത്തിന് ഇതൊന്നും പോര. വെള്ള ഉടുപ്പിട്ട് നിങ്ങളെ കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്നത് നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ഒന്നുമല്ല. ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിക്കും. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒരുകോടി നന്ദിയും പ്രാര്‍ത്ഥനയുമുണ്ടെന്നും ചിത്ര പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മലയാളം, തമിഴ്, കന്നട ഭാഷകളിലുള്ള ഗാനങ്ങൾ ചിത്ര പാടി. മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടിയ ‘ലോകം മുഴുവന്‍ സുഖം പകരാനായ്...’ എന്ന ഗാനവും ചിത്ര പാടി.

നെറ്റിയില്‍ പൂവുള്ള..., നീര്‍മണിപ്പീലിയില്‍..., ആകാശഗംഗ തീരത്തിനപ്പുറം..., പൂ മാനമേ..., അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി..., രാജ ഹംസമേ..., മഞ്ഞള്‍ പ്രസാദവും..., പൂന്തേനരുവീ..., ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നോരുക്കി വച്ചല്ലോ..., ഊവുരു പൂക്കളുമേ..., അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., ചീര പൂവുകള്‍ക്ക്..., ഉയിരേ ഉയിരേ വന്തു എന്നോട് കലന്തുവിടേ... ഇങ്ങനെ കേള്‍ക്കാന്‍ കൊതിക്കുന്നതായിരുന്നു ഗാനങ്ങള്‍.

അതേസമയം ചിത്ര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടും പാടിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ആവശ്യപ്പെട്ട ‘ഹിമശൈല സൈകത ഭൂമിയില്‍ നിന്നുനീ...’ എന്ന പാട്ട് ചിത്ര തന്നെ അവരെ പാടിപ്പഠിപ്പിച്ചു. ‘കാര്‍മുകില്‍ വര്‍ണൻെറ ചുണ്ടില്‍...’ എന്ന ഗാനം കോഴിക്കോടുകാര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി.എം.ഒ. നാരായണ നായിക്കിന് വേണ്ടി കന്നട ഗാനവും പാടി. ഏറ്റവുമധികം രോഗികളെ ശുശ്രൂഷിക്കുന്ന കാസര്‍ഗോട്ടെ ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം ഓർമിച്ചു. ‘കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ...’ എന്ന ഗാനം ഉള്ളിൽ തട്ടുന്നതായിരുന്നു.

ഹൃദയത്തില്‍ തൊട്ട അനുഭവമായിരുന്നു ഇതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്തോഷം പകരാന്‍ ചിത്ര കുറച്ച് നേരം കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എം സ്​റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും പങ്കെടുത്തു.

Full View
Tags:    
News Summary - K.S Chithra With Kerala Medical Workers -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.