‘ഫിദൽ, നമ്മൾ തോറ്റുപോയാൽ എന്തുചെയ്യും...?’, ‘പോരാട്ടം തുടരും...’ -അരുൺ കുമാർ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന്‍റെ തോൽവിയിൽ പ്രതികരണവുമായി സി.പി.എം എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. അരുൺ കുമാർ. ചെ ഗുവേരയും ഫിദൽ കാസ്ട്രോയും തമ്മിലെ സംഭാഷണമാണ് അദ്ദേഹം തന്‍റെ പ്രതികരണമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഒരിക്കൽ ചെഗുവേര ഫിദൽ കാസ്ട്രോയോട് ചോദിച്ചു 'ഫിദൽ നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?'

ഫിദൽ മറുപടി പറഞ്ഞു 'പോരാട്ടം തുടരും'

ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോൾ നമ്മൾ വിജയിച്ചാലോ..?'

ഫിദൽ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും.'

"അതേ., വീണ്ടും പോരാട്ടം തുടരും..'' -എന്ന സംഭാഷണമാണ് അരുൺ കുമാർ കുറിച്ചത്.

Full View

അതേസമയം, നിലമ്പൂരിലെ എൽ.ഡി.എഫിന്‍റെ തോൽവിയുടെ ഒരേയൊരു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു.

സി.പി.എമ്മിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്ഥാനാർത്ഥി, ഏറ്റവും വലിയ ക്യാമ്പയിൻ, സംസ്ഥാന സർക്കാരിന്‍റെ മുഴുവൻ മിഷനറിയും ഉപയോഗിച്ചുള്ള പ്രവർത്തനം... എന്നിട്ടും നിലമ്പൂരിൽ എൽ.ഡി.എഫ് തോറ്റു. ഒരേയൊരു കാരണമേ ഉള്ളൂ... സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം. സർക്കാർ വിരുദ്ധ വോട്ടുകൾ ഒരല്പം വിഘടിച്ചിട്ട് പോലും അത്യുലമായ വിജയം യു.ഡി.എഫ് കരസ്ഥമാക്കിയെങ്കിൽ യെ തോ ട്രെയിലർ ഹേ പൂരാ പിക്ചർ അഭി ഭി ബാക്കി ഹെ മേരെ ദോസ്ത്... -എന്നാണ് സന്ദീപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Tags:    
News Summary - KS Arun Kumar about Nilambur By Election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.