പിണറായിക്ക് ചേരുക ഡി.ജി.പിയുടെ കാക്കിയും തൊപ്പിയും -എം.എം ഹസൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചേരുന്നത് ഡി.ജി.പിയുടെ കാക്കിയും തൊപ്പിയുമെന്ന് കെ.പി.സിസി അധ്യക്ഷൻ എം.എം ഹസന്‍. ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള സര്‍ക്കാറിന്‍റെ പത്രപരസ്യം അഴിമതിയും ധനദുർവിനിയോഗവുമാണെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് മർദനത്തെ ന്യായീകരിക്കാനായി നുണപ്രചരണം നടത്താനാണ് പൊതു ഖജനാവിലെ പണം ചെലവഴിച്ചത്. ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് ആക്രമിച്ച വിഷയത്തിൽ സി.പി.എം നടത്തിയ പ്രസ്താവനയാണ് പി.ആർ.ഡി പരസ്യമായി വന്നതെന്നും എം.എം ഹസന്‍ പറഞ്ഞു.
 

Tags:    
News Summary - kpcc president mm hassan said allegations to chief minister pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.