തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകി കെ.പി.സി.സി അംഗങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തി. ആകെ 280 അംഗങ്ങളിൽ 46 ഒഴിവ് മാത്രം നികത്തിയും ശേഷിക്കുന്ന മുഴുവൻ പേരെയും നിലനിർത്തിയുമാണ് ധാരണ.
50 വയസ്സിൽ താഴെയുള്ളവർക്കും സ്ത്രീകൾക്കുമാണ് മുൻഗണന. പട്ടികവിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യമുണ്ടാകും. സമവായത്തിലൂടെ തയാറാക്കിയ പട്ടിക ഹൈകമാൻഡ് അംഗീകാരത്തിന് കൈമാറി. സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന മുറക്കായിരിക്കും പ്രഖ്യാപനം.
കഴിഞ്ഞ ദിവസം വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ തമ്മിൽ നടന്ന കൂടിയാലോചനയിലാണ് ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.