കെ.എ. മുഹമ്മദ് ഹുസൈൻ, കെ. പരമേശ്വരൻ, ആർ. സുനിൽ, അബൂബക്കർ സിദ്ദീഖ് പി.പി.
കോഴിക്കോട്: ‘മാധ്യമം’ കോഴിക്കോട് മെയിൻ ഡെസ്ക് ന്യൂസ് എഡിറ്റർ കെ.എ. മുഹമ്മദ് ഹുസൈൻ, ചീഫ് ഓഫ് ന്യൂസ് ബ്യൂറോ കൊച്ചി കെ. പരമേശ്വരൻ, തൃശൂർ ബ്യൂറോ റിപ്പോർട്ടർ ആർ. സുനിൽ, മലപ്പുറം യൂനിറ്റിലെ സർക്കുലേഷൻ ഹെഡ് ക്ലർക്ക് അബൂബക്കർ സിദ്ദീഖ് പി.പി. എന്നിവർ ദീർഘകാലത്തെ സേവനത്തിന് ശേഷം മാധ്യമത്തിൽനിന്ന് വിരമിച്ചു.
1995 മേയിൽ മാധ്യമത്തിൽ ചേർന്ന പരമേശ്വരൻ 31 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. തൃശൂർ സ്വദേശിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം യൂനിറ്റുകളിലും പ്രവർത്തിച്ചു. ഭാര്യ: ദീപ. മകൻ: പ്രണവ് കൃഷ്ണൻ.
1996 മാർച്ചിൽ മാധ്യമത്തിൽ ചേർന്ന മുഹമ്മദ് ഹുസൈൻ ആലപ്പുഴ അരൂക്കുറ്റി സ്വദേശിയാണ്. 30 വർഷ സേവനത്തിനിടയിൽ കൊച്ചി, മലപ്പുറം, തിരുവനന്തപുരം യൂനിറ്റുകളിലും ഗൾഫ് മാധ്യമത്തിലും പ്രവർത്തിച്ചു. ദോഹ ഏഷ്യൻ ഗയിംസും നിരവധി അറബ്, ഗൾഫ് ഉച്ചകോടികളും മാധ്യമത്തിനുവേണ്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാര്യ: റമീന. മക്കൾ: സന, നദീം, നൂറ ലമീസ്. മരുമക്കൾ: ഒമർ മുഹബ്ബിബ്, ഹിദ.
2013 ജൂലൈയിൽ മാധ്യമത്തിൽ ചേർന്ന ആർ. സുനിൽ കൊല്ലം സ്വദേശിയാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിൽ പ്രവർത്തിച്ചു. സുനിൽ തയാറാക്കിയ റിപ്പോർട്ടുകൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1995 ജൂലൈയിൽ മാധ്യമത്തിൽ ചേർന്ന അബൂബക്കർ സിദ്ദീഖ് കോഴിക്കോട് യൂനിറ്റിലും സേവനമനുഷ്ഠിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്.
ഭാര്യ: സുഹറ. മക്കൾ: ദാനിഷ് സിദ്ദീഖ്, ദിൽഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.