കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ സി.കെ. ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു; ഇനി സി.പി.എമ്മിനൊപ്പം

കാസർകോട്: കെ.പി.സി.സി മുന്‍ ഉപാധ്യക്ഷന്‍ സി.കെ. ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്. 50 വർഷത്തെ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചാണ്‌ മുൻ ഡി.സി.സി പ്രസിഡന്റ്‌ കൂടിയായ ശ്രീധരൻ പാർട്ടി വിടുന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. നവംബർ 17ന് വാർത്തസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കും.

സി.പി.എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുമെന്നും കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി.കെ. ശ്രീധരൻ പറഞ്ഞു. രാഷ്‌ട്രീയമായ കാരണങ്ങളും കെ. സുധാകരൻ അടക്കമുള്ള നേതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചുമാണ്‌ പുതിയ തീരുമാനമെന്നാണ് വിവരം.

രാഷ്‌ട്രീയമാറ്റത്തിന്‌ കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്ന്‌ സി.കെ. ശ്രീധരൻ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്‌. വിശദമായ വിവരങ്ങൾ വാർത്തസമ്മേളനത്തിൽ പറയും. സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും ഒരു കാരണമാണ്‌. കെ.പി.സി.സി പ്രസിഡന്റ്‌ അടക്കമുള്ളവരുടെ നിലപാടുകൾ ശരിയല്ല. രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിന്റെയും താൽപര്യം പരിഗണിച്ച്‌ പരിശോധിച്ചാൽ കോൺഗ്രസ്‌ നിലപാടുകൾ എത്രത്തോളം ശരിയല്ല എന്ന്‌ മനസ്സിലാകും. അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ല - ശ്രീധരൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വെച്ച് ശ്രീധരന് പാർട്ടിയിലേക്ക് സ്വീകരണം നല്‍കാനാണ് സി.പി.എം തീരുമാനം. 

Tags:    
News Summary - KPCC former vice president C.K. Sreedharan to leave Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.