തന്റെ ലേഖനം സി.പി.ഐയെ സ്വാഗതം ചെയ്തതല്ലെന്ന് കെ.പി.എ. മജീദ്

മ​ല​പ്പു​റം: ച​ന്ദ്രി​ക​യി​ലെ ത​ന്റെ ലേ​ഖ​നം സി.​പി.​ഐ​യെ സ്വാ​ഗ​തം ചെ​യ്ത​ത​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​പി.​എ. മ​ജീ​ദ്. സി.​പി.​ഐ യു.​ഡി.​എ​ഫി​ലേ​ക്ക് വ​ര​ണ​മെ​ന്ന് പ​റ​യാ​ൻ താ​ൻ ആ​ള​ല്ല. സി.​പി.​ഐ​യു​ടെ അം​ഗ​സം​ഖ്യ​യി​ൽ അ​ല്ല കാ​ര്യ​മെ​ന്നും മു​ന്ന​ണി​യാ​കു​മ്പോ​ൾ ചെ​റു പാ​ർ​ട്ടി​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും കെ.​പി.​എ. മ​ജീ​ദ് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ കൂ​ടെ​യാ​യി​രു​ന്ന​പ്പോ​ൾ സി.​പി.​ഐ​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വ​രെ ന​ൽ​കി​യ​തും ചൂ​ണ്ടി​ക്കാ​ണി​ച്ചു. സി.​പി.​ഐ​ക്ക് നേ​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ അ​വ​രു​മാ​യി ന​ല്ല ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്കു​ണ്ടാ​യ സ​ഹ​താ​പ​വും വേ​ദ​ന​യു​മാ​ണ് എ​ഴു​തി​യ​തെ​ന്നും മ​ജീ​ദ് വ്യ​ക്ത​മാ​ക്കി.

ച​ന്ദ്രി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ഒ​രു ദു​രു​ദ്ദേ​ശ​വും ഇ​ല്ല. സി.​പി.​ഐ​ക്ക് വ​ന്നു ഭ​വി​ച്ചി​ട്ടു​ള്ള പ്ര​യാ​സ​ങ്ങ​ളി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. അ​വ​രു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ താ​ൽ​പ​ര്യം ഇ​ല്ല. സി.​പി.​ഐ കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കാ​ൻ കെ​ൽ​പ്പു​ള്ള പാ​ർ​ട്ടി​യാ​ണ്. വ​ര​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് സി.​പി.​ഐ ആ​ണ്. അ​വ​ർ തീ​രു​മാ​നി​ക്കു​മ്പോ​ൾ അ​ല്ലേ യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ള്ളൂ​വെ​ന്നും കെ.​പി.​എ. മ​ജീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - KPA Majeed says his article did not welcome the CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.