മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: സുരക്ഷ വീഴ്ചയുണ്ടായതായി വിലയിരുത്തൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ റോ​ഡി​ൽ ത​ട​യു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ​ചെ​യ്ത സം​ഭ​വ​ത്തി​ൽ സു​ര​ക്ഷ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​രി​കി​ലെ​ത്തി​യാ​ണ്​ ചേ​ന്തി അ​നി​ൽ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത​ത്. ചേ​ന്തി ശ്രീ​നാ​രാ​യ​ണ സാം​സ്കാ​രി​ക നി​ല​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ത​യ​ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ ക്രി​മി​ന​ൽ പ​ശ്​​ചാ​ത്ത​ല​മു​ള്ള ചി​ല​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. അ​ത്​ മ​ന​സ്സി​ലാ​ക്കി​യു​ള്ള മു​ന്നൊ​രു​ക്കം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ പോ​ലു​ള്ള വി.​ഐ.​പി ക​ട​ന്നു​പോ​കു​മ്പോ​ൾ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തു​ക​യെ​ന്ന​ത്​ അ​സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു. അ​തി​ലും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത്​ നി​ന്നും വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മു​ഖ്യ​മ​ന്ത്രി​യോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ വ്യ​ക്​​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത്​ നി​ന്നും ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​ലും വീ​ഴ്ച സം​ഭ​വി​ച്ചു. റൗ​ഡി ലി​സ്റ്റി​ലു​ള്ള ആ​ളാ​ണെ​ന്ന്​ അ​റി​ഞ്ഞി​ട്ടും ശ​രി​യാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ചെ​മ്പ​ഴ​ന്തി​യി​ലെ ഗു​രു​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ എ​ത്താ​നാ​വി​ല്ലെ​ന്ന്​ സം​ഘാ​ട​ക​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ വൈ​കി​ട്ട് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ൽ​പ​സ​മ​യം മു​മ്പാ​ണ്​ മു​ഖ്യ​മ​ന്ത്രി എ​ത്തി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണു സം​ഘാ​ട​ക​രു​ടെ വാ​ദം. ചേ​ന്തി വ​ഴി ചെ​മ്പ​ഴ​ന്തി​യി​ലേ​ക്ക്​ മു​ഖ്യ​മ​ന്ത്രി പോ​യ​പ്പോ​ഴാ​ണ് സം​ഘാ​ട​ക​ർ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ​ത്.

Tags:    
News Summary - Assessment of security lapse on interrupting chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.