മു​ന്‍ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ന് നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പാ​മ്പാ​ടി കു​റ്റി​ക്ക​ലി​ലെ

വ​സ​തി​യി​ല്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍പ്പി​ക്കു​ന്നു

പി.​എ​ച്ച് കു​ര്യ​ന് വി​ട ന​ൽ​കി നാ​ട്

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ൻ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ജി​ല്ല ക​ല​ക്ട​റു​മാ​യി​രു​ന്ന സൗ​ത്ത് പാ​മ്പാ​ടി പു​ല്ലു​ക്കോ​ട്ട​യി​ൽ പി.​എ​ച്ച്. കു​ര്യ​ന് (കൊ​ച്ചു​മോ​ൻ) വി​ട​ന​ൽ​കി നാ​ടും ഉ​റ്റ​വ​രും. സൗ​ത്ത് പാ​മ്പാ​ടി സെ​ന്‍റ് തോ​മ​സ്​ ഓ​ർ​ത്ത​ഡോ​ക്സ്​ പ​ള്ളി​യി​ൽ ഭൗ​തി​ക​ശ​രീ​രം സം​സ്​​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന് ​കു​റ്റി​ക്ക​ലി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 12.15ഓ​ടെ സൗ​ത്ത് പാ​മ്പാ​ടി സെ​ന്‍റ് തോ​മ​സ്​ ഓ​ർ​ത്ത​ഡോ​ക്സ്​ പ​ള്ളി​യി​ൽ ഭൗ​തി​ക​ശ​രീ​രം എ​ത്തി​ച്ചു. ഉ​ച്ച​ക്ക് ഒ​ന്നി​ന് കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹ​നോ​ർ മാ​ർ ദി​യ​സ്​​കോ​റോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്​​കാ​ര ശു​ശ്രൂ​ഷ ന​ട​ന്നു.

ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്, സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, ജി​ല്ല ക​ല​ക്ട​ർ ചേ​ത​ന്‍കു​മാ​ര്‍ മീ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​സ​തി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച വ​രെ തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട​യി​ലെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച ഭൗ​തി​ക​ശ​രീ​ര​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചി​രു​ന്നു.

ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ബാ​വ വെ​ള്ളി​യാ​ഴ്ച വ​സ​തി​യി​ലെ​ത്തി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും ന​ട​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി.​എ​ച്ച്. കു​ര്യ​ൻ അ​ന്ത​രി​ച്ച​ത്.  

Tags:    
News Summary - funeral of ph kurian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.