കണ്ണൂർ: ജില്ലയിലെ ജയിലുകളിൽ തടവുകാരുടെ ആക്രമണവും ഏറ്റുമുട്ടലും. കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ചപ്പോൾ, കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു.
സബ് ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ചിൽനേഷ് ചന്ദ്രനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് ഉദ്യോഗസ്ഥനെ മർദിച്ചത്. സംഭവത്തിൽ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് സുഹൈലിനെതിരെ കേസെടുത്തു.
അതേസമയം, കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതിനെ തുടർന്നാണ് കുത്തുണ്ടായത്. സംഭവത്തിൽ കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് മനുവിനെ കുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.