ഹർത്താൽ; പലയിടങ്ങളിലും സംഘർഷം, മലപ്പുറത്ത് ഭാഗികം

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷമുണ്ടായി. കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. പുലർച്ചെ ഏതാനും ദീർഘ ദൂര ബസുകൾ സ‌ർവീസ് നടത്തിയത് ഒഴിച്ചാൽ കെ.എസ്.ആർ.ടി.സി അടക്കം ബസുകളൊന്നും സർവിസ് നടത്തുന്നില്ല. അത്യാവശ്യമായി ഓടുന്ന സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളുമൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഇടുക്കിയിൽ ബലം പ്രയോഗിച്ച്​ കടകൾ അടപ്പിച്ചു

തൊടുപുഴ: ഇടുക്കിയിൽ മിന്നൽ ഹർത്താൽ പലയിടത്തും ബലമായി കടകളടപ്പിക്കുന്നതിലും ഒാഫീസുകളിലേക്ക്​ പോയവരെ തടയുന്നതിലും കലാശിച്ചു. മൂന്നാറിൽ ‘കഥയറിയാതെ’ തുറന്ന കടകൾ ബി.ജെ.പി പ്രവർത്തകർ രാവിലെ 11നോടെ അടപ്പിച്ചു.

കട്ടപ്പനയിൽ കോടതിയിൽ ഡ്യൂട്ടിക്ക്​ കയറാൻ നിന്ന ജീവനക്കാരനെ തടഞ്ഞ്​ തിരിച്ചയച്ചു. ബസുകൾ സർവീസ്​ നടത്തിയില്ല. രാവിലെ മറ്റ്​ വാഹനങ്ങൾ ഒാടി. പത്തിന്​ ശേഷം ഹർത്താൽ അനുകൂലികൾ രംഗത്തിറങ്ങിയതോടെയാണ്​ കടകളടപ്പിക്കലും വാഹനങ്ങൾ തടയലുമുണ്ടായത്​.

മലപ്പുറത്ത് ഹർത്താൽ ഭാഗികം; കടകൾ തുറന്നു

ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രഖ്യാപിച്ച ഹർത്താൽ മലപ്പുറം ജില്ലയിൽ ഭാഗികം. ഒട്ടുമിക്ക ഇടങ്ങളിലും കടകൾ തുറന്നു. സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വാഹനങ്ങൾ പോകുന്നുണ്ട്.

മലപ്പുറം-കൊണ്ടോട്ടി, വേങ്ങര-കുന്നുംപുറം റൂട്ടിൽ മിനിബസുകൾ സർവീസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി ഒാടുന്നില്ല. പലയിടത്തും പെട്രോൾ പമ്പുകൾ തുറന്നുപ്രവർത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രമാണ് ഹർത്താൽ അനുകൂലികൾ വാഹനം തടയുന്നത്.അതേ സമയം, ഹർത്താലിനെ തുടർന്ന് വണ്ടൂരിൽ നടക്കുന്ന ജില്ല സ്കൂൾ ശാസ്ത്രോത്സവം തിങ്കളാഴ്ചയിേലക്ക് മാറ്റി.

മലപ്പുറം ജില്ലയിലെ പ്രധാന ജംഗ്ഷനായ കോട്ടക്കൽ ചങ്കുവെട്ടിയിൽ ഹർത്താൽ ദുരിതം തീർത്തു. രാവിലെ ആറരക്ക് ശേഷം ദീർഘദൂര ബസുകൾ ഒന്നും ഓടിയില്ല. കെ.എസ്.ആർ.ടി.സിക്ക് പിറകെ തിരൂർ- മഞ്ചേരി ബസുകളും ഓട്ടം നിർത്തിവെച്ചു.പരീക്ഷക്കും വിവിധ ആവശ്യങ്ങൾക്കുമായി യാത്ര തിരിച്ചവർ അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞു. പലരും പാരൽ സർവ്വീസുകളെയാണ് ആശ്രയിച്ചത്. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

പാലക്കാട്​ ഹർത്താൽ സമാധാനപൂർണ്ണം

പാലക്കാട്: ജില്ലയിൽ​ ഹർത്താൽ സമാധാനപൂർണ്ണം. നിലവിൽ കുറ്റകൃത്യങ്ങളോ അക്രമങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. കെ.എസ്​.ആർ.ടി.സി സേവനം പൂർണ്ണമായും മുടങ്ങി. ഹർത്താലിനെ കുറിച്ചറിയാതെ വന്ന ചിലർ വാളയാറിൽ വെച്ച്​ തിരിച്ചുപോയി.

ബസ് ജീവനക്കാർക്ക് നേരെ അക്രമം:രണ്ട് പേർക്ക് പരിക്കേറ്റു

തിരൂർ: ഹർത്താലാണെന്നറിയാതെ സർവീസ് നടത്താനെത്തിയ ബസിനു നേരെ ഹർത്താലനുകൂലികളുടെ അക്രമം. തിരൂരിൽ നിന്നും കടുങ്ങാത്ത്കുണ്ട് വഴി കോട്ടക്കലിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്സ് ബസിനു നേരെയാണ് പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ ബസ് ബസ് ഡ്രൈവർ കുറു കത്താണി കൈതക്കൽ നിയാസ് (28), കണ്ടക്ടർ കോഴിയകത്ത് ജംഷീർ(20) എന്നിവർക്ക് പരിക്കേറ്റു.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. അപ്രതീക്ഷിതമായെത്തിയ ഹർത്താലാണെന്നറിയാതെ സർവീസ് നടത്താനെത്തിയ ബസ് ജീവനക്കാർ ഹർത്താലാണെന്നറിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ബൈക്കിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു.

ബസിനകത്ത് കയറി രണ്ട് പേരെയും സീറ്റിലിട്ട് മർദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. ഡ്രൈവറുടെ ഫോൺ തട്ടിയെടുക്കുകയും തടയാൻ ചെന്ന കണ്ടക്ടറുടെ ബാഗിലെ കളക്ഷൻ പണം കവർന്നതായും അവർ പറഞ്ഞു. പരിക്കേറ്റ രണ്ട് പേരും തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൊച്ചിയിൽ നടന്ന ഹർത്താൽ പ്രകടനം


വരാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയേയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത അപ്രതീക്ഷ ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. ബി.ജെ.പി പിന്തുണയോടെയുള്ള ഹർത്താൽ ആദ്യ മണിക്കുറുകൾ പിന്നിടുമ്പോൾ എറണാകുളം ജില്ലയിൽ ബന്ദിൻെറ പ്രതീതിയാണ്.

എറണാകുളം വരാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് കോഴിക്കോട്- ഗുരുവായൂർ ഭാഗങ്ങളിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസുകൾ വടക്കൻ പറവൂരിൽ സർവീസ് അവസാനിപ്പിച്ചു. പിന്നീട് പൊലീസ് സ്ഥലത്ത് എത്തിയാണ് യാത്രക്കാരെ റെയിൽവേ സ്റ്റേഷനിലടക്കം എത്തിച്ചത്.ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് പല സ്ഥലങ്ങളിലും നേരിയ സംഘർത്തിന് ഇടയാക്കി.

വിജനമായ തൃശൂർ റൗണ്ട്

തൃശൂർ ജില്ലയിൽ ഹർത്താൽ പൂർണ്ണം

തൃശൂർ ജില്ലയിൽ ഹർത്താൽ ഏറെക്കുറെ പൂർണ്ണം. തൃശൂരിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ്സുകൾ നാമമാത്രമായി സർവ്വീസ് നടത്തി. അപൂർവ്വം സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ യാത്രക്കാരും കുറവാണ്. റെയിൽവെ സ്റ്റേഷനിൽ തിരക്കുണ്ട്.

ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച ശബരിമല കർമ്മസമിതി പ്രവർത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇരുനൂറോളം കർമ്മസമിതി പ്രവർത്തകർ ചാലക്കുടി പൊലീസ് സ്റ്റേഷനു മുന്നിൽ നാമജപ ഉപരോധം നടത്തുകയാണ്. കെ.പി. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ എസ്.പി ഓഫീസിലേക്ക് നാമജപ പ്രകടനവും നടത്തി.

കണ്ണൂരിൽ നേരം പുലർന്നത് ഹർത്താൽ ദ​ുരിതത്തിലേക്ക്
കണ്ണൂർ:പുലരാൻ നേരമറിഞ്ഞ ഹർത്താലി​​​​​​​​െൻറ വേവലാതിയുമായി ജനം വലഞ്ഞു. അർദ്ധരാത്രി എയർപോർട്ടിലേക്ക്​ പുറപ്പെട്ടവരും തിരിച്ചുപോരുന്നവരും ദീർഘയാത്രയിൽ വഴിയിൽ കുടുങ്ങി. പരീക്ഷാ സ​​​​​​​െൻററുകളിലേക്ക്​ പുറപ്പെട്ടവർ പാതിവഴിയിൽ മടങ്ങി. ചിലർ വീട്ടിലിരുന്ന പരീക്ഷ നടക്കുമോ എന്നറിയാൻ തേരാപാരാ ഫോൺ ചെയ്​തു. പത്രഒാഫീസുകളിൽ രാവിലെ മുതൽ അന്വേഷണങ്ങളു​ടെ വിളിപ്രവാഹമായിരുന്നു.

വിവരമറിയാതെ യാത്രയിലായിരുന്ന ദീർഘയാത്രക്കാരാണ്​ വഴിയിൽ കുടുങ്ങിയത്​. രാവിലെ മുതൽ സ്വകാര്യവാഹനങ്ങളും ചരക്ക്​ ലോറികളും ഒാടിയിരുന്നു. ഹോട്ടലുകളിൽ പതിവ്​ വിഭവങ്ങൾ അടുപ്പിൽ പാകപ്പെട്ടപ്പോഴാണ്​ രാവിലെ ഹർത്താൽ അറിഞ്ഞത്​.ഹോട്ടലുടമകൾക്ക്​ ഭീമമായ നഷ്​ടമാണ്​ ഇത്​ കൊണ്ടുണ്ടായത്​.ഒറ്റപ്പെട്ട ചിലേടത്ത്​ തുറന്നുവെച്ച ഹോട്ടലുകൾ പിന്നീട്​ ഹർത്താൽഅനുകൂലികൾ അടപ്പിച്ചു.

വൈകി പ്രഖ്യാപിച്ചതായനതിനാൽ ചില പത്രങ്ങളിലും ഹർത്താൽ വിവരങ്ങളില്ലായിരുന്നു. മ​ലയോരങ്ങളിൽ നിന്നും മറ്റും നഗരങ്ങളി​ലേക്ക്​ പുലർച്ചെ വിവരമറിയാതെ പുറപ്പെട്ട സ്​ത്രീകളും വിദ്യാർഥികളുമടങ്ങുന്ന ജനം അക്ഷരാർഥത്തി മിന്നൽ ഹർത്താലിനെ ശപിച്ചു മടങ്ങി.

കണ്ണൂർ തളിപ്പറമ്പ്​ ദേശീയപാതയിൽ വളപട്ടണം, മന്ന, പള്ളിക്കുന്ന്​, കണ്ണൂർ കോഴിക്കോട്​ റൂട്ടിൽ മുഴപ്പിലങ്ങാട്​, തലശ്ശേരി കുയ്യാലി,ടെമ്പിൾ ഗേറ്റ്​ തുടങ്ങിയ ​േമഖലയിലും വാഹനങ്ങൾ തടഞ്ഞു. കണ്ണൂർ ഇരിട്ടി റൂട്ടിൽ ഏച്ചൂർ,മട്ടന്നൂർ നാഗവളവ്​,എന്നിവിടങ്ങളിലും റോഡ്​ തടയപ്പെട്ടു. ഇരിട്ടി തലശ്ശേരി റൂട്ടിൽ പോലീസ് സംരക്ഷണത്തോടെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തി.

ഹർത്താലിനെ തുടർന്ന് തൃശൂരിൽ നടന്ന പ്രകടനം


തിരുവനന്തപുരത്ത് പലയിടത്തും ബസുകൾക്ക് കല്ലേറ്, സർവീസ് നിർത്തി
തിരുവനന്തപുരം: ഹര്‍ത്താല്‍ ആരംഭിച്ച ആദ്യ മണിക്കൂറിൽ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആർ.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സര്‍വീസ് നടത്തുന്നില്ല. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവാണ്. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി സർക്കാർ സർവീസുകൾ നിർത്തിവെച്ചത് യാത്രക്കാരെ വലച്ചു. പോലീസ് സംരക്ഷണം തന്നാലെ സർവീസ് ആരംഭിക്കുവെന്ന് കെ.എസ്.ആർ.ടി.സി.അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ പ്രഖ്യാപിച്ച ഹർത്താൽ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല.

ചികിത്സക്കും മറ്റും പോകുന്നവരെ വൈകി പ്രഖ്യാപിച്ച ഹർത്താൽ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഓട്ടോകളടക്കം ചുരുക്കം ചില ടാക്സി വാഹനങ്ങൾ മാത്രമാണ് നിരത്തിലറങ്ങിയത്. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവെച്ചു.

ആലപ്പുഴയിൽ വാഹനങ്ങൾ തടയുന്നത് തുടരുന്നു

ആലപ്പുഴ: ജില്ലയിൽ രാവിലെ തന്നെ സംഘ്പരിവാർ പ്രവർത്തകർ കടകൾ എല്ലാം അടപ്പിച്ചു. എല്ലാ പ്രധാന ജംഗ്ഷനുകളിലും ഹിന്ദു െഎക്യ വേദി, ബി.ജെ.പി പ്രവർത്തകർ തമ്പടിച്ച് വാഹനങ്ങൾ തടയുന്നത് തുടരുന്നു. ഇരു ചക്ര സ്വകാര്യ വാഹനങ്ങൾ നിരത്തിൽ യഥേഷ്ടം സർവീസ് നടത്തുന്നുണ്ട്.

രാവിെല കെ.എസ്.ആർ.ടി.സി ഒാർഡിനറി സർവീസുകൾ നടത്തിയെങ്കിലും പത്ത് മണിയോടെ നിർത്തലാക്കി. ദീർഘദൂര യാത്രക്കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കുടുങ്ങിയിട്ടുണ്ട്. കെ. എസ്. ആർ. ടി. സി ദീർഘദൂര സർവീസുകൾ അപൂർവമായി തുടരുന്നു. രാവിലെ ആലപ്പുഴ ഡിപ്പോയിൽ നിന്നും മൂന്ന് ഒാർഡിനറി ബസുകൾ സർവീസ് നടത്തി.

പൊലീസ് സംരക്ഷണയിലാണ് ബസുകൾ ഒാടിയത്. സ്വകാര്യ ബസുകൾ ഒന്നുംതന്നെ ഒാടിയില്ല. ട്രെയിൻ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും തുറന്നില്ല.

Tags:    
News Summary - kp sasikala arrest sabarimala - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.