തിരുവനന്തപുരം: ഹർത്താലിനിടയിലെ അക്രമം തടയുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർമാർക്ക് സ്ഥാനചലനം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിനെ ആംഡ് പൊലീസ് ബറ്റാലിയനിലേക്കും കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്കുമാറിനെ പൊലീസ് ആസ്ഥാനത്ത് ഡി.െഎ.ജിയുമായാണ് മാറ്റിയത്. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ അധിക ചുമതല വഹിക്കുന്ന ഇൻറലിജൻസ് ഡി.െഎ.ജി എസ്. സുരേന്ദ്രനാണ് പുതിയ തിരുവനന്തപുരം കമീഷണർ. പൊലീസ് ആസ്ഥാനത്തെ ഡി.െഎ.ജിയായിരുന്ന കോറി സഞ്ജയ്കുമാർ ഗുരുദിൻ ആണ് പുതിയ കോഴിക്കോട് കമീഷണർ. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എം. ടോമിെയയും മാറ്റി. ആലപ്പുഴ ജില്ല പൊലീസ് മേധാവിയായാണ് പുതിയ നിയമനം. വിജിലൻസ് എസ്.പി െജയിംസ് ജോസഫാണ് പുതിയ കോഴിക്കോട് ഡെപ്യൂട്ടി കമീഷണർ.
ഇൗമാസം മൂന്നിന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിനിടെ ക്രമസമാധാനപാലനത്തിൽ സംഭവിച്ച വീഴ്ചയാണ് സ്ഥാനചലനത്തിന് കാരണമായത്. കോഴിക്കോട് മിഠായിത്തെരുവിലെ ആക്രമണം തടയുന്നതിലും കച്ചവടക്കാർക്ക് സംരക്ഷണം നൽകുന്നതിലും പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് നിഷ്ക്രിയത്വമാണ് കോഴിക്കോട്അക്രമത്തിെൻറ വ്യാപ്തി വർധിപ്പിച്ചതെന്ന് വ്യാപാരികളും പരാതി നൽകിയിരുന്നു.
ഹർത്താൽദിനത്തിൽ കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസും ഡി.ജി.പി ലോക്നാഥ് ബെഹ്റയും നിർേദശം നൽകിയിട്ടും തിരുവനന്തപുരം നഗരത്തിലെ ചാലയുൾപ്പെടെ സ്ഥലങ്ങളിൽ നടപടിയുണ്ടായില്ല. സെക്രേട്ടറിയറ്റിന് മുന്നിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിച്ചതും പൊലീസ് വീഴ്ചയായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. പ്രകാശിനെ മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പി. പ്രകാശിെൻറ സ്ഥാനചലനത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.