കൂടത്തായി കേസ് അന്വേഷിച്ച എസ്.പി കെ.ജി. സൈമണിന് സ്ഥലംമാറ്റം

തിരുവനന്തപുരം: വിവാദമായ കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണോദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്.പിയു മായ കെ.ജി. സൈമണിന് സ്ഥലംമാറ്റം. ഇദ്ദേഹം പത്തനംതിട്ട എസ്.പിയാകും. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസർകോട് മേധാവി ഡോ. എ. ശ്രീനിവാസിനെയാണ് കോഴിക്കോട് റൂറല്‍ എസ്.പിയായി നിയമിച്ചത്.


കാസർകോട് ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്.പിയായി നിയമിച്ചു. പത്തനംതിട്ട എസ്.പി ജി. ജയ്‌ദേവിനെ കോട്ടയം എസ്.പിയായി നിയമിച്ചു. കോട്ടയം എസ്.പിയായിരുന്ന പി.എസ്. സാബുവിനെ കാസർകോട് ജില്ല പൊലീസ് മേധാവിയായും മാറ്റിനിയമിച്ചു.

Tags:    
News Summary - kozhikode rural sp kg simon transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.