കോഴിക്കോട്: നഗരപ്രദേശങ്ങളുടെ വ്യാപ്തിയുടെയും ജനസംഖ്യ വർധനവിന്റെയും നിരക്കിൽ രാജ്യത്തെ നഗരങ്ങളിൽ കോഴിക്കോട് ഒന്നാമത്. അന്താരാഷ്ട്ര തലത്തിൽ 200ഓളം നഗരങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ നഗരവ്യാപ്തി വർധനവിന്റെ ഭൂപടത്തിലാണ് കോഴിക്കോട് ഒന്നാമതെത്തിയത്. രാജ്യത്തെ 16 നഗരങ്ങളും ഭൂപടത്തിലുണ്ട്. 2001 മുതൽ 2014വരെ 7.6 ശതമാനത്തിന്റെ ജനസംഖ്യ വർധനവും 15.2 ശതമാനത്തിന്റെ വ്യാപ്തി വർധനവുമാണ് കോഴിക്കോട് ഉണ്ടായിട്ടുള്ളത്. ന്യൂയോർക്ക് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ യു.എൻ ഹാബിറ്റേറ്റും ലിങ്കൺ സ്കൂൾ ഓഫ് ലാൻഡ് പോളിസിയും നടത്തിയ പഠനത്തിൽ ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഉൾപ്പെടുത്തിയത്.
പഠനം പ്രകാരം 2001 മാർച്ച് മാസത്തിൽ 4,40,243 ആണ് നഗര പ്രദേശങ്ങളിലെ ജനസംഖ്യ. 2014 ഫെബ്രുവരിയായപ്പോഴേക്കും 1,171,852 ആയി. ഈ കാലയളവിൽ നഗരവ്യാപ്തി 3,316 ഹെക്ടറിൽനിന്ന് 23,641 ഹെക്ടറിലേക്ക് ഉയർന്നു.
ജനസംഖ്യ വർധനവിൽ ബെളഗാവിയാണ് കോഴിക്കോടിന് പിറകിൽ രണ്ടാം സ്ഥാനത്ത്. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവും കോർപറേഷന് സമീപത്തുള്ള മറ്റു പ്രദേശങ്ങളിലേക്ക് നഗരം വികസിക്കുന്നതുമാണ് നഗര വ്യാപ്തി-ജനസംഖ്യ നിരക്ക് വർധിക്കാൻ കാരണമെന്ന് ടൗൺ പ്ലാനിങ് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.