ഉച്ചക്കുള്ള കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം രാവിലെ പോയി; ദുരിതത്തിലായി യാത്രക്കാർ

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഉച്ചക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പോയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച ഉച്ചക്ക് 12ന് പുറപ്പെടേണ്ട വിമാനമാണ് രാവിലെ ആറിന് പോയത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പോയെന്ന കാര്യം അധികൃതർ അറിയിക്കുന്നക്.

വിമാനം നേരത്തെ പോകുമെന്ന കാര്യം യാത്രക്കാരെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ യാത്രക്കാർ വിശദീകരണം ചോദിച്ചെങ്കിലും അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. ഇതോടെ യാത്രക്കാർ ബഹളം വെക്കുകയായിരുന്നു. പിന്നാലെ യാത്രക്കാരുടെ ടിക്കറ്റുകളുടെ കാലാവധി തിങ്കളാഴ്ചത്തേക്ക് നീട്ടി നൽകി.

തുടർന്നാണ് യാത്രക്കാർ തിരിച്ച് വീട്ടിലേക്ക് മടങ്ങിയത്. വിമാനം നേരത്തേ പുറപ്പെടുമെന്ന കാര്യം ശനിയാഴ്ച രാത്രി 11ന് യാത്രക്കാർക്ക് മെയിൽ വഴി അയച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിമാനം നേരത്തേ പുറപ്പെടുന്ന കാര്യം യാത്രക്കാരെ നേരിട്ട് വിളിച്ച് അറിയിക്കാത്തതാണ്

Tags:    
News Summary - Kozhikode-Doha Air India flight departs in the morning; Passengers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.