എന്‍. പ്രശാന്തിനെ മാറ്റി, യു.വി. ജോസ് കോഴിക്കോട് കലക്ടര്‍

തിരുവനന്തപുരം: കോഴിക്കോട് ജില്ല കലക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. ടൂറിസം ഡയറക്ടര്‍ യു.വി. ജോസാണ് പുതിയ കലക്ടര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും വിളിച്ച യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ഒൗദ്യോഗിക വാഹനദുരുപയോഗം അടക്കമുള്ള വിവാദങ്ങള്‍ക്കുമൊടുവിലാണ് പ്രശാന്തിന്‍െറ മാറ്റം. പകരം നിയമനം നല്‍കിയിട്ടില്ല.

ജലവിഭവ വകുപ്പില്‍ കെടുകാര്യസ്ഥതയാണെന്ന കലക്ടറുടെ പരസ്യവിമര്‍ശം  മന്ത്രി മാത്യു ടി. തോമസ് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അതില്‍ വിശദീകരണം ചോദിക്കുകയും പ്രശാന്ത് ക്ഷമാപണം നടത്തുകയും ചെയ്തു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിഡിയോ കോണ്‍ഫറന്‍സിലും പങ്കെടുത്തിരുന്നില്ല. വികസന ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.കെ. രാഘവന്‍ എം.പിയുമായി ഇടഞ്ഞ ഘട്ടത്തിലും സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനു വിശദീകരണവുമായി ചില മാധ്യമങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്ക് വഴി പ്രതികരിച്ചതും വിവാദമായി. കോഴിക്കോട് ജില്ല കലക്ടറുടെ മാറ്റം അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് ബുധനാഴ്ച മന്ത്രിസഭ ചര്‍ച്ച ചെയ്തത്. കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ടര്‍, ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍, ഐ.ടി മിഷന്‍ കോഓഡിനേറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് പുതിയ കലക്ടര്‍ യു.വി. ജോസ്.

 

Tags:    
News Summary - kozhikode collector N Prashanth replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.