എം.കെ രാഘവ​െൻറ പരാതിയിൽ കലക്​ടർക്ക്​ നോട്ടീസ്​

തിരുവനന്തപുരം: കോഴിക്കോട്​ ജില്ലാ കലക്​ടർ എൻ.പ്രശാന്ത്​ സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തി​െപ്പടുത്തിയെന്ന കോഴിക്കോട് എം.പി എം.കെ രാഘവ​​െൻറ പരാതിയില്‍ ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ആണ് കലക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നേരത്തെ എം.പിയും കലക്ടറും തമ്മില്‍ എം.പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വാക് തര്‍ക്കം ഉണ്ടായിരുന്നു. അന്ന് എം.പി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

കലക്ടര്‍ മാപ്പ് പറയണമെന്ന് എം.പി ആവശ്യപ്പെട്ടപ്പോൾ കുന്നംകുളത്തി​​െൻറ മാപ്പ് കലക്ടര്‍ ത​​െൻറ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എം.പി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചീഫ് സെക്രട്ടറി വിശദീകരണം തേടുകയും ചെയ്​തിരുന്നു. അന്ന് പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പുതിയ നോട്ടീസ്.

കലക്ടറുടെ നടപടി ഇന്ത്യ സര്‍വീസ് റൂളി​​െൻറ ലംഘനമാണ്. 15 ദിവസത്തിനകം കലക്ടര്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.


 

Tags:    
News Summary - kozhikode collector got showcause notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.