ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരിയില്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് എം.കെ രാഘവന്‍ എം.പിയെ റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 25 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കോഴിക്കോടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്വിസ് ചലഞ്ച് മാതൃകയിലാണ് നവീകരണ പ്രവര്‍ത്തനം.
ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് മുന്നോടിയായി ക്ഷണപത്ര പൂര്‍ത്തീകരണം, വിദഗ്ധരുടെ സ്വതന്ത്ര സമിതി രൂപവല്‍ക്കരണം, പദ്ധതി വിവര മെമ്മോറാണ്ടം എന്നിവ തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. യു.പി.എ സര്‍ക്കാരില്‍ മമതാ ബാനര്‍ജി റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നത്. പക്ഷേ, പിന്നീട് നടപടികള്‍ വൈകി. പ്രഖ്യാപനം നടപ്പാക്കാന്‍ എം.കെ രാഘവന്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്തിയിരുന്നു. ജനുവരിയില്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്ന റെയില്‍വേ മന്ത്രാലയത്തിന്‍്റെ അറിയിപ്പ് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് എം.കെ.രാഘവന്‍ പറഞ്ഞു. സമയബന്ധിതമായി തന്നെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദഹേം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.