കോവിഡ്: ജർമനിയിൽ നഴ്സായ അങ്കമാലി സ്വദേശിനി മരിച്ചു

അങ്കമാലി: ജര്‍മനിയില്‍ കോവിഡ് ബാധിച്ച് അങ്കമാലി സ്വദേശിനിയായ നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം സേവ്യറി​​െൻറ മകളും ചങ്ങനാശ്ശേരി കാര്‍ത്തികപ്പിള്ളി സ്വദേശി ജോയിയുടെ ഭാര്യയുമായ പ്രിന്‍സിയാണ് (54) മരിച്ചത്.

കഴിഞ്ഞ 35 വര്‍ഷമായി ജര്‍മനിയില്‍ ആരോഗ്യമേഖലയില്‍ നഴ്സായിരുന്നു. ഭര്‍ത്താവ് ജോയിയും ഏകമകള്‍ ആതിരയും ജര്‍മനിയിലാണ്​. സംസ്കാരം ജര്‍മനിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    
News Summary - Kovid Malayali nurse dies in Germany-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.