പു​ന​ർ നി​ർ​മി​ച്ച പ്രാ​വി​ന്‍കൂ​ട്

കോട്ടൂർ പള്ളിയിലെ പ്രാവിൻകൂട്: ഒരു ചരിത്ര ശേഷിപ്പിന്റെ വീണ്ടെടുപ്പ്

അ​രൂ​ക്കു​റ്റി: വ​ടു​ത​ല കോ​ട്ടൂ​ർ പ​ള്ളി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ്രാ​വി​ൻ​കൂ​ട് പൗ​രാ​ണി​ക പ്രൗ​ഢി​യും വാ​സ്തു​വി​ദ്യാ ത​നി​മ​യും നി​ല​നി​ർ​ത്തി പു​ന​ർ നി​ർ​മി​ച്ചു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ചു കൊ​ണ്ടി​രു​ന്ന ഇ​ത് കോ​ട്ടൂ​ർ കാ​ട്ടു​പു​റം പ​ള്ളി ജ​മാ​അ​ത്ത് പ​രി​പാ​ല​ന സ​മി​തി മു​ൻ​കൈ​യെ​ടു​ത്താ​ണ് മ​നോ​ഹ​ര​മാ​യി പു​തു​ക്കി പ​ണി​ത​ത്.

പു​രാ​ത​ന വാ​സ്തു​വി​ദ്യ ത​നി​മ​യി​ലും പാ​ര​മ്പ​ര്യ പ്രൗ​ഢി​യി​ലും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന കോ​ട്ടൂ​ർ പ​ള്ളി​യു​ടെ എ​ക്കാ​ല​ത്തേ​യും മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു പ​ള്ളി മു​റ്റ​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പ്രാ​വി​ൻ​കൂ​ട്. ഇ​ത്‌ എ​ന്നു പ​ണി​തു എ​ന്ന​തി​ന് കൃ​ത്യ​മാ​യി രേ​ഖ​ക​ളി​ല്ല എ​ങ്കി​ലും ഏ​ക​ദേ​ശം ഒ​ന്ന​ര നൂ​റ്റാ​ണ്ട് മു​മ്പ് സ​യ്യി​ദ് മൗ​ലാ​നാ ത​ങ്ങ​ൾ കോ​ട്ടൂ​ർ പ​ള്ളി പ​ണി​ത സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്രാ​വി​ൻ​കൂ​ടും നി​ർ​മി​ച്ചു എ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​തെ​ന്ന് കോ​ട്ടൂ​ർ കാ​ട്ടു​പു​റം മ​ഹ​ല്ല് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.

അ​ന്ന് ക​ല്ലു​ക​ൾ അ​ടു​ക്കി വെ​ച്ചു​ള്ള ഒ​രു സ്തൂ​പ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ടി കൊ​ണ്ടു നി​ർ​മി​ക്ക​പ്പെ​ട്ട പ്രാ​വി​ൻ​കൂ​ട് ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ല​ധി​കം കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ നി​ല​നി​ന്നി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് നേ​ര​ത്തെ ഇ​ത് പു​ന​ർ​നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, മ​ര​ത്തി​നു പ​ക​രം ഇ​രു​മ്പ് കൊ​ണ്ട് കൂ​ട് ഉ​ണ്ടാ​ക്കി​യ​തു മൂ​ലം ഉ​ദ്ദേ​ശം 10 വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​യി​രു​ന്നു. ഈ ​അ​വ​സ്ഥ​യി​ലാ​ണ് പ​ഴ​യ ത​നി​മ​യും മ​രം കൊ​ണ്ടു​ള്ള നി​ർ​മാ​ണ ചാ​രു​ത​യും നി​ല​നി​ർ​ത്തി കൂ​ട് പു​തു​ക്കി പ​ണി​ത​ത്.

Tags:    
News Summary - Kottoor Church Dovecote: Historic Relic Recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.