കോഴിക്കോട്: വിനായകും അഷിനും ശ്രീത്യയും പുതുമോടിയിൽ ചൊവ്വാഴ്ച കോട്ടൂളി ജി.എൽ.പി സ്കൂളിലെത്തിയത് നിറഞ്ഞ പ്രതീക്ഷകളോടെയായിരുന്നു. ഒന്നാം ക്ലാസിലെത്തുന്ന െകാച്ചുകൂട്ടുകാരെ പരിചയപ്പെടാനും ഒരുമിച്ച് കളിക്കാനുമൊക്കെയുള്ള മോഹങ്ങളായിരുന്നു മനസ്സിൽ. എന്നാൽ, പ്രവേശനോത്സവദിനം തന്നെ സ്വപ്നങ്ങൾ അസ്തമിച്ചു. വിദ്യാർഥികളുടെ എണ്ണം തീരെ കുറഞ്ഞ കോട്ടൂളി സ്കൂളിൽ ഇൗ അധ്യയനവർഷം ഒന്നാം ക്ലാസിൽ ചേരാൻ ആരുമെത്തിയിരുന്നില്ല. നാലു വിദ്യാർഥികൾ മാത്രമാണ് നാലാം ക്ലാസ് വരെയുള്ള ഇൗ സ്കൂളിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ആദ്യദിനം എത്തിയിരുന്നില്ല.
കോഴിക്കോട് കോർപറേഷന് കീഴിലുള്ള ഇൗ വിദ്യാലയത്തിന് മികച്ച ഭൗതിക സൗകര്യമുണ്ടെങ്കിലും പരിസരവാസികൾക്ക് അൺഎയ്ഡഡ് ഇംഗ്ലീഷ് സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാനാണ് താൽപര്യം. കുറച്ച് വർഷങ്ങളായി വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുകയാണ്.
വിശാലമായ കളിമുറ്റവും ഉറപ്പുള്ള കെട്ടിടവും ടൈൽസ് പാകിയ നിലവും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും കുട്ടികളെ കിട്ടാനില്ല. സമീപത്തെ വീടുകളിലെത്തി വിദ്യാർഥികളെ അയക്കണമെന്ന് അഭ്യർഥിച്ചിരുന്നതായി െഹഡ്മിസ്ട്രസ് വി.എം. ഗീതാഭായ് പറഞ്ഞു. നിലവിൽ നാലാം ക്ലാസിൽ രണ്ടും രണ്ട്, മൂന്ന് ക്ലാസുകളിൽ ഒാരോ വിദ്യാർഥി വീതവുമാണ് സ്കൂളിലുള്ളത്. ഇതാദ്യമായാണ് ഒന്നാം ക്ലാസിൽ ഒരു കുട്ടിപോലും പ്രവേശനത്തിനെത്താതിരുന്നത്.
അതേസമയം, എല്ലാ സ്കൂളിലെയുംപോലെ പ്രവേശനോത്സവം സ്കൂളിൽ ഗംഭീരമായി നടന്നു. കുട്ടികൾക്ക് പുസ്തകങ്ങളും പെൻസിലും പേനയുമടക്കമുള്ള സമ്മാനം നൽകി. ‘പുസ്തകപ്പൂക്കളിൽ തേൻകുടിക്കാനായി ചിത്രപതംഗങ്ങളെത്തി’ എന്ന് തുടങ്ങുന്ന പ്രവേശനോത്സവ ഗാനവും ചൊല്ലി.
സെപ്റ്റംബറിൽ പ്രീപ്രൈമറി ക്ലാസ് തുടങ്ങി കൂടുതൽ കുട്ടികളെ ആകർഷിക്കാനുള്ള ശ്രമംതുടങ്ങുെമന്ന് സ്ഥലം കൗൺസിലറായ െക.ടി. സുഷാജ് പറഞ്ഞു. മികച്ച സൗകര്യങ്ങളുള്ള ഇൗ പൊതുവിദ്യാലയത്തിൽ കുട്ടികൾ കുറയുന്നത് ദുഃഖകരമാെണന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ അധികൃതർ സ്കൂളിെൻറ കാര്യത്തിൽ ഇടപെടുെമന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി വാഹനമുെണ്ടങ്കിൽ അൽപം ദൂരെയുള്ള സ്ഥലങ്ങളിലെ വിദ്യാർഥികളെയും എത്തിക്കാനാവും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വ്രതമാക്കിയ സർക്കാറിെൻയും ഒപ്പം പൊതുസമൂഹത്തിെൻറയും ഇടപെടലുണ്ടായില്ലെങ്കിൽ കോട്ടൂളി ജി.എൽ.പി സ്കൂളിന് സമീപഭാവിയിൽ മരണമണി മുഴങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.