Posted On
date_range Updated On
date_range കൊട്ടിയൂര്‍ പീഡനം: കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് വി.എസ്
തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സഭ സംഘടിതമായി കുറ്റകൃത്യം മറച്ചുവെക്കുകയും പ്രതികള്‍ ഓരോരുത്തരായി ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്താല്‍ അത് പൊലീസിന്‍െറ നിഷ്ക്രിയത്വമായി ചിത്രീകരിക്കപ്പെടും. വൈദികരെയും കന്യാസ്ത്രീകളെയുമുള്‍പ്പെടെ, കുറ്റകൃത്യം മറച്ചുവെക്കാനും ക്രിമിനലുകള്‍ക്ക് ഒളിച്ചുതാമസിക്കാനും സൗകര്യമൊരുക്കുന്ന എല്ലാവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.