കൊട്ടിയൂരിൽ ഇന്ന് തിരുവോണം ആരാധന; ഉച്ചക്ക്​ പൊന്നിൻ ശീവേലി 

കണ്ണൂർ: വൈശാഖ മഹോൽസവ വേദിയായ കൊട്ടിയൂരിൽ ഇന്നു തിരുവോണം ആരാധന. അക്കരെ കൊട്ടിയൂരിൽ മണിത്തറക്ക്​ മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലി​​െൻറ നിർമാണം പൂർത്തിയായി. ഞെട്ടിപ്പനയോലകൾ കെട്ടിയാണ് ശ്രീകോവിൽ നിർമ്മിച്ചത്. 

ബുധനാഴ്ചയാണ് തിരുവോണം ആരാധന. തിരുവോണം ആരാധനനാളിൽ പെരുമാളിനെ തിരുവാഭരണങ്ങളണിയിച്ച് 36 കുടം അഭിഷേകം നടത്തും. ബുധനാഴ്ചയാണ് മത്തവിലാസം കൂത്ത് ആരംഭിക്കുന്നത്. തിരുവോണം ആരാധനയോടനുബന്ധിച്ച് ഉച്ചക്ക്​ പൊന്നിൻ ശീവേലി നടത്തും.
 ഭക്തജനപ്രവേശനം അനുവദിച്ചിട്ടില്ല. 

ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ഇളവുകൾ കൊട്ടിയൂർ വൈശാഖോത്സവത്തിന് ബാധകമല്ലെന്ന് ദേവസ്വം സ്പെഷൽ ഓഫിസർ അറിയിച്ചു.

Tags:    
News Summary - Kottiyoor Temple Festival -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.