കൊട്ടിയൂർ പീഡനം: ബി.എസ്​.എൻ.എൽ നോഡൽ ഒാഫിസറെ വിസ്​തരിച്ചു

തലശ്ശേരി: കൊട്ടിയൂരിൽ വൈദികൻ പ്ലസ്​ വൺ വിദ്യാർഥിനി​െയ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയെന്ന കേസിൽ ബി.എസ്​.എൻ.എൽ നോഡൽ ഒാഫിസറെ ബുധനാഴ്​ച വിസ്​തരിച്ചു. ഹൈദരാബാദിലെ ബി.എസ്​.എൻ.എൽ നോഡൽ ഒാഫിസർ സത്യമൂർത്തിയെയാണ്​ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ്​ കോടതി (ഒന്ന്​) ജഡ്​ജി പി.എൻ. വിനോദ്​ മുമ്പാകെ വിസ്​തരിച്ചത്​. കേസിലെ പ്രതികൾ നടത്തിയ ഗൂഢാലോചനയും ഫോൺവിളികളും സംബന്ധിച്ച തെളിവ്​ ശേഖരിക്കുന്നതി​​​െൻറ ഭാഗമായാണ്​ ഇദ്ദേഹത്തെ വിസ്​തരിച്ചത്​.

അടുത്തമാസം ആറിന്​ ഹാജരാകാൻ ​കൊച്ചിയിലെ ​െഎഡിയ നോഡൽ ഒാഫിസർക്ക്​ സമൻസ്​ അയക്കാനും കോടതി ബുധനാഴ്​ച നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക്​ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രോസിക്യൂട്ടർമാരായ സി.കെ. രാമചന്ദ്രൻ, ബീന കാളിയത്ത്​ എന്നിവർ ഹാജരായി. പെൺകുട്ടി​െയ പീഡിപ്പിച്ച ഫാ. റോബിൻ വടക്കു​ഞ്ചേരിയാണ്​ കേസിലെ ഒന്നാംപ്രതി. ആകെ ഏഴുപ്രതികളാണ്​ കേസിൽ വിചാരണ നേരിടുന്നത്​.

Tags:    
News Summary - Kottiyoor Rape Case Fr. Robin vadakkanchery -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.