കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താൽകാലികമായി നിർത്തുന്നു

തിരുവനന്തപുരം: സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങളാല്‍ കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഫെബ്രുവരി 16 മുതല്‍ താൽകാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ മിഥുന്‍ ടി.ആര്‍. അറിയിച്ചു.

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നു നേരത്തെ അനുവദിച്ചുനല്‍കിയ നാളെ മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങള്‍ എസ്.എം.എസ്/ഇ-മെയില്‍ എന്നിവയിലൂടെ അപേക്ഷകര്‍ക്ക് അറിയിപ്പ് നല്‍കിയശേഷം ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലേക്ക് പുനഃക്രമീകരിക്കും.

കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തൽകാല്‍, പി.സി.സി അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ടെന്നും റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

Tags:    
News Summary - Kottayam Passport Seva Kendra has been temporarily suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.