കോട്ടയം ജില്ലയിൽ ഹർത്താൽ തുടങ്ങി; കെ.എസ്.ആർ.ടി.സിക്ക് നേരേ കല്ലേറ്

കോട്ടയം: ദളിത് വിദ്യാർഥികൾക്കു നേരെ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയിൽ സി.എസ്.ഡി.എസ് (ചേരമൻ സർവീസ്​ ഡവലപ്പ്​മെൻറ്​ സൊസൈറ്റി) ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ജില്ലയിൽ  വിവിധ ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ വ്യാപക അക്രമം നടത്തി. കോട്ടയം നഗരത്തിൽ രാവിലെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിൻറെ ചില്ല് പ്രവർത്തകർ അടിച്ചു തകർത്തു. ജില്ലയിൽ കോട്ടയം –കുമളി ദേശീയ പാത, കൊടുങ്ങൂർ, പാമ്പാടി തുടങ്ങി പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. സ്വകാര്യ ബസുകൾ സർവീസ്​ നടത്തുന്നില്ല. പൊലീസ് അകമ്പടിയോടെയാണ് ജില്ലക്ക് പുറത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം വ്യാപാര സ്​ഥാപനങ്ങളും മറ്റു സ്​ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്​.

Tags:    
News Summary - kottayam harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.