ഫ്രാങ്കോ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്ഥലംമാറ്റം റദ്ദാക്കി

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസ്​ അന്വേഷിച്ച വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷി​​െൻറ ഇടുക്കിയില േക്കുള്ള സ്ഥലംമാറ്റം​ റദ്ദാക്കി. പകരം കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്​.പിയായി നിയമിച്ചു.

കേസ്​ വിചാരണ തുടങ്ങാനിരിക്കെ ജില്ലക്ക്​ പുറത്തേക്ക് കെ. സുഭാഷിനെ സ്ഥലംമാറ്റിയതിനെതിരെ കുറവിലങ്ങാ​ട്ടെ കന്യാസ്​ത്രീകളടക്കം രംഗത്തുവന്നിരുന്നു. കേസ് ​അട്ടിമറിക്കാനാണെന്ന സംശയവും ഇവർ ഉന്നയിച്ചിരുന്നു. അന്വേഷണഘട്ടത്തിൽ കോട്ടയം എസ്​.പി ഹരിശങ്കറെ കൊല്ല​ത്തേക്ക്​ സ്​ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഡിവൈ.എസ്​.പിയെ തൊടുപുഴ വിജിലന്‍സിലേക്ക്​ മാറ്റിയത്​. ​ഇത്​ കേസി​​െൻറ വിചാരണഘട്ടത്തിൽ തിരിച്ചടിയാകുമെന്ന ആക്ഷേപം ഉയർന്നിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍നിന്നുതന്നെ മാറ്റിയത് ഉന്നത ഇടപെടലി​​െൻറ ഭാഗമാണെന്നാണ് സേവ് ഔവര്‍ സിസ്​റ്റേഴ്സ് ആക്​ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു.

Tags:    
News Summary - kottayam dysp transfer cancelled-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.