കോട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിനരികിൽ നവജാതശിശുവിനെ കണ്ടെത്തി. പ്രവർത്തനരഹിതമായ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങാത്തതിനാൽ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനെ സമീപത്ത് ഉപേക്ഷിച്ചുപോവുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ് സംഭവം.
കരച്ചിൽകേട്ട് എത്തിയ ആശുപത്രി ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ച കുഞ്ഞിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അമ്മത്തൊട്ടിലിലെ തൊട്ടിയിൽ കിടത്തിയാൽ അത്യാഹിത, ഗൈനക്കോളജി വിഭാഗങ്ങളിൽ സൈറൻ മുഴങ്ങാൻ സ്ഥാപിച്ച സെൻസർ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.
കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയവർ സമീപെത്ത തിണ്ണയിൽ കിടത്തിയിട്ട് പോവുകയായിരുന്നു. പുലർച്ചയായതിനാൽ ആരും കണ്ടില്ല. തെരുവുനായ്ക്കൾ കുഞ്ഞിനരികിൽ എത്തിയിരുന്നെങ്കിൽ ജീവൻപോലും അപകടത്തിലാകുമായിരുന്നു. സെൻസർ പ്രവർത്തിക്കാത്തതിനാൽ അമ്മത്തൊട്ടലിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
2009 ജൂലൈ 28നാണ് ജില്ല ജനറൽ ആശുപത്രി വളപ്പിൽ അമ്മത്തൊട്ടിലിൽ സ്ഥാപിച്ചത്. 23ാമത്തെ കുട്ടിയെയാണ് വെള്ളിയാഴ്ച ലഭിച്ചത്. രണ്ടുമാസം മുമ്പ് 14 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയും കിട്ടി. രോഗങ്ങളാൽ വലഞ്ഞ പെൺകുഞ്ഞ് ആരോഗ്യം വീെണ്ടടുത്ത് ശിശുക്ഷേമസമിതിയുടെ ചുമതലയിലാണ്. ശിശുക്ഷേമസമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ വേണ്ടത്ര സുരക്ഷയിെല്ലന്ന് ആക്ഷേപമുണ്ട്. ആശുപത്രിയിലും പരിസരത്തും മോഷണം വർധിച്ചു. ഇവിടെ സ്ഥാപിച്ച 11 കാമറ നിശ്ചലമായിട്ട് നാളുകളായി. ഒന്നരവർഷം മുമ്പ് പാമ്പാടിയിൽ നവജാതശിശുവിനെ ഒാടയിൽ ഉപേക്ഷിച്ച സംഭവവും ഉണ്ടായി.
ജില്ല പഞ്ചായത്തിൽനിന്ന് ആശുപത്രിയുടെ ചുമതല ഏറ്റെടുക്കുന്ന കോട്ടയം നഗരസഭ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആശുപത്രി വികസനസമിതി അംഗം പി.കെ. ആനന്ദക്കുട്ടൻ ആരോപിച്ചു. സമീപപ്രദേശങ്ങളിലെ ഗവ. താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയരാൻപോലും കഴിഞ്ഞിട്ടില്ല. മൂന്നുവർഷത്തിനുള്ളിൽ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമെത്ത കുട്ടിയാണിതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.