കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട്‌ സി.ബി.ഐക്ക്​ വിടണം -പി.ടി. തോമസ്‌ എം.എല്‍.എ

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജന തയോട്‌ മാപ്പുപറയണമെന്നും കേസ്​ സി.ബി.ഐക്ക്​ വിടണമെന്നും പി.ടി. തോമസ്‌ എം.എല്‍.എ. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ ത്‌ ജോയ്​സ്​ ജോർജിന്​ പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ്​. മുഖ്യമന്ത്രിയുടെ ഈ മറുപടി ഗൗരവമായി നടത്തിവന്നി രുന്ന കേസി​​െൻറ അന്വേഷണത്തെ ബാധിക്കുകയും പൊലീസ്​ മുഖ്യമന്ത്രിയുടെ താല്‍പര്യത്തിനനുസരിച്ച്​ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയുമാണുണ്ടായതെന്ന്​​ പി.ടി. തോമസ്​ ആരോപിച്ചു.

തൊടുപുഴ കോടതിയില്‍നിന്ന്​ പോലും മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക്‌ വിരുദ്ധമായ കാര്യങ്ങളാണ്‌ പുറത്തുവന്നത്‌. പശ്ചിമഘട്ടത്തിലെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള നൂറുകണക്കിന്‌ ഹെക്‌ടര്‍ സ്ഥലം തട്ടിയെടുത്ത കൈയേറ്റക്കാര്‍ക്ക്‌ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്‌താവന അനുകൂല ഘടകമായി മാറി. എന്നാല്‍, കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിഞ്ഞു​. പ്രസ്‌താവന തെറ്റാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജനങ്ങളോട്‌ മാപ്പുപറയുകയും കൈയേറ്റക്കാരെ പൂര്‍ണമായി പുറത്താക്കാനുള്ള ധീരമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കുകയും വേണമെന്ന്​ പി.ടി. തോമസ്‌ ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഈ പ്രദേശത്ത്‌ നൂറുകണക്കിന്‌ ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരുണ്ട്​. ഇവയുടെ പട്ടയവും എപ്പോള്‍ റദ്ദാക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രി ശക്തമായ നടപടി സ്വീകരിക്കണം. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം ക്രിമിനല്‍ കേസ്​ രജിസ്​റ്റർ ചെയ്യണമെന്നും കേസ്​ സി.ബി.ഐക്ക്​ വിടണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രദേശത്തുനിന്ന്​ തടി വെട്ടിക്കടത്തിയ കോടിക്കണക്കിന്‌ രൂപ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Kottakamboor Land Issue PT Thomas Joice George -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.