മൂന്നാര്‍: വിവാദ കൊട്ടക്കാമ്പൂര്‍ ഭൂമി കേസില്‍ ജോയ്സ് ജോര്‍ജ് എം.പിക്കുവേണ്ടി വീണ്ടും അഭ ിഭാഷകന് ഹാജരായി. ജോയ്സ് ജോര്‍ജ് എം.പി നേരിട്ട് ഹാജരാകമെന്നാണ് സബ് കലക്ടര്‍ രേണുര ാജ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അഭിഭാഷകനായ തോമസ് പോളാണ് ഹാജരായത്.
രാവില െ 11ഒാടെ എത്തിയ അഭിഭാഷകെൻറ വാദങ്ങള്‍ ഒന്നരമണിക്കൂറോളം നീണ്ടു. ഭൂമി സംബന്ധമായ പുതി യരേഖകള് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് അഭിഭാഷകന് അറിയിച്ചത്. ഭൂമിയുടെ അവകാശം സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ച സര്‍വേ സൂപ്രണ്ട്, തഹസില്‍ദാര്‍ എന്നിവരെ വിസ്തരിക്കണമെന്ന് വാദത്തിനിടെ അദ്ദേഹം രേഖാമൂലം സബ് കലക്ടറോട് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് രേണുരാജ് പറഞ്ഞു.
എം.പിയുടെ ഭൂമി പ്രശ്നത്തിൽ വാദം അവസാനഘട്ടത്തിലാണ്. അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ അതുംകൂടി പൂര്‍ത്തിയാക്കുമെന്നും സബ് കലക്ടർ പറഞ്ഞു. നടപടി പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രശ്നങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി. ജനുവരി 10നാണ് അവസാനമായി ജോയ്സിന് ഹാജരാകാന്‍ സബ് കലക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഹൈകോടതിയെ സമീപിച്ച് സബ് കലക്ടറുടെ നടപടിക്ക് ഒരുമാസത്തെ സ്റ്റേ വാങ്ങുകയായിരുന്നു.
സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്. ഭൂരേഖകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ സബ് കലക്ടര്‍ വി.ആര്. പ്രേംകുമാറാണ് എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദുചെയ്തത്. ഇതിനെതിരെ എം.പി പരാതി നല്‍കുകയും പിന്നീട് കലക്ടര്‍ സബ് കലക്ടറുടെ നടപടി മരവിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ഭൂമിയുടെ തുടക്കംമുതലുള്ള എല്ലാ രേഖകളുമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കി. ഇതിനെതിരെ ജോയ്സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമീഷണറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.